വിജയത്തിന്റെ താക്കോൽ ഭാഗം – 1
ഈ മാസം മുതൽ ബ്ലോഗിൽ പ്രമുഖ വിജയ പരിശീലകനും എന്റെ മെന്ററുമായ ഡോ മാർട്ടിൻ പയ്യ പള്ളിയുടെ ലേഖനങ്ങളുടെ പരമ്പര തുടങ്ങുന്നു. അദ്ദേഹം രചിച്ച വിജയത്തിന്റെ താക്കോൽ എന്ന ബുക്കിൽ നിന്നും ഉള്ള ലേഖനങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ മാർട്ടിൻ പയ്യപ്പള്ളി തിരുവനന്തപുരം വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിന് എതിർവശത്ത് ഗാന്ധി നഗറിൽ അക്കാദമി ഓഫ് സക്സസ് എന്ന സ്ഥാപനം നടത്തുന്നു. അദ്ദേഹം ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ എഡിറ്റ് ചെയ്ത് തയാറാക്കിയ ബുക്കാണ് വിജയത്തിന്റെ താക്കോൽ: ന്യൂറോ ലിംഗ്വി സ്റ്റിക് പ്രോഗ്രാമിങ്, സിൽവ ആന്റ് ആൽഫ മൈന്റ് കൺട്രോൾ മെതേഡ്സ്, ഫാമിലി കൗൺസിലിങ്, ഹിപ്നോ തെറാപ്പി ,പബ്ലിക് സ്പീക്കിങ് ട്രെയിനിങ്ങ് തുടങ്ങിയവയിൽ രാജ്യാന്തര സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ മാർട്ടിൻ സാർ നാഷണൽ ഗിൽഡ് ഓഫ് ഹിപ്നോട്ടിസ്റ്റ് , ന്യൂ ഹാംഷെയർ ലോയൽ മെമ്പറാണ്. നിരവധി സെൽഫ് ഹെൽപ്പ് പുസ്തകങ്ങളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ 9846344388.
🐤🐤 ആമുഖം 🐤🐤
നമുക്ക് ശാലിനിയെ പരിചയപ്പെടാം. കൊല്ലം സ്വദേശിനിയായ ശാലിനി പഠിച്ചതും വളർന്നതും അങ്ങ് ബാംഗ്ലൂരാണ്.ഒരു ഡാൻസർ ആയും ബിപിഒ പ്രൊഫഷണൽ ആയും അവർ ശോഭിച്ചു. പ്രശാന്തുമായുളള വിവാഹശേഷം സന്തോഷ പൂർണ്ണമായ ഒരു ജീവിതം ജീവിച്ചു വരുന്ന അവസരത്തിലാണ് 2013 ൽ അവർ കുടുംബമായി കംബോഡിയയിലേക്ക് വിനോദയാത്ര പോകുന്നത് ‘അവിടെ നിന്നും നല്ല സുഖമില്ലാതെയാണ് ശാലിനി നാട്ടിൽ തിരിച്ചെത്തിയത്. ഡെങ്കിപ്പനി ആയിരിക്കും എന് കരുതി ആദ്യഘട്ടത്തിൽ ചികിത്സിച്ചു. എന്നാൽ വളരെ വൈകിയാണ് റിക്കറ്റ് സിയാൽ എന്ന മാരകമായ ബാക്ടീരിയൽ ഇൻഫക്ഷൻ ആണെന്ന് തിരിച്ചറിഞ്ഞത്. അസുഖം പിടിപെടുമ്പോൾ ഗർഭിണിയായിരുന്ന അവരുടെ ഗർഭം അലസിപ്പോയി. Multiple organ failure എന്ന അവസ്ഥ അവർ നേരിട്ടു. അവരുടെ രണ്ട് കയ്യുകളും രണ്ട് കാലുകളും പകുതി വെച്ച് മുറിച്ച് മാറ്റേണ്ടി വന്നു. എന്നാൽ ശാലിനി ധൈര്യം കൈവെടിഞ്ഞില്ല. തോൽക്കാൻ അവർ ഒരുക്കമല്ലായിരുന്നു. അവർ 2014 ൽ കൃത്രിമ കാലുകൾ ഘടിപ്പിച്ച് നടക്കാൻ പരിശീലിക്കാൻ തുടങ്ങി . കഠിന പരിശീലനത്തിലൂടെ അവർക്ക് നടക്കാൻ കഴിഞ്ഞു. ആരുടെയും സഹതാപം നേടിയെടുക്കാൻ അവർ ആഗ്രഹിച്ചില്ല. തുടർന്ന് ശാലിനി സരസ്വതി എന്ന ആ പെൺകുട്ടി എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ബി പി അയ്യപ്പ എന്ന കോച്ചിന്റെ കീഴിൽ ഓടാനള്ള പരിശീലനം നടത്തി. രണ്ട് വർഷത്തെ നിരന്തര പരിശീലനത്തിന് ഒടുവിൽ ഒരു സാധാരണ വ്യക്തി ഓടുന്നതു പോലെ ഓടാൻ അവൾക്ക് കഴിഞ്ഞു. അതിനെ തുടർന്ന് റ്റി സി എസ് 10 K ഹാഫ് മാരത്തോണിൽ സാധാരണക്കാരായ ആളുകളുടെ കൂടെ ഓടി അതിൽ വിജയിച്ച് ശാലിനി സരസ്വതി ചരിത്രമെഴുതി.
ഈ അനുഭവകഥയിൽ നിന്നും എന്ത് മനസിലാക്കാം. നമുക്ക് എന്ത് ഉണ്ട് എന്നതല്ല നമ്മുടെ ഉള്ളിൽ എന്ത് ഉണ്ട് എന്നതിലാണ് കാര്യം, വിജയിക്കാനുള്ള തീഷ്ണമായ ആഗ്രഹം ( Burning Dezire ) മനസിൽ ഉണ്ടെങ്കിൽ ഒരു മോശം അവസ്ഥയും അതിന് തടസ്സമാകില്ല.
വിജയിക്കണം എന്ന ആഗ്രഹം സദാ ഒരു ചിന്തയായി മനസിൽ നിലനിർത്തിയാൽ അതിന് സഹായകരമായ കാര്യങ്ങൾ മനസ് തനിയേ കണ്ടെത്തും. ഉപബോധമനസിന് ഒരു അതിമാനുഷ ശക്തി ഉണ്ട്. ഉപബോധമനസിലേക്ക് നാം കടത്തിവിടുന്ന കാര്യങ്ങൾ അത് നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ അതേ പോലെ നടപ്പിലാക്കും. ശുഭ ചിന്തകളാണ് നാം കടത്തിവിടുന്നതെങ്കിൽ നല്ലത് സംഭവിക്കും. മറിച്ചായാൽ മോശം കാര്യങ്ങളും സംഭവിക്കും. ഈ തത്വം അറിയുന്നവന് ജീവിതത്തിൽ പരാജയം സംഭവിക്കുകയില്ല.
മൈന്റ് പവർ ട്രെയിനിങ്ങിലും പേഴ്സണാലിറ്റി ട്രെയിനിങ്ങിലുമായി ഇതിനോടകം ഒരു ലക്ഷത്തോളം ആളുകളെ പരിശീലിപ്പിച്ച ഡോ മാർട്ടിൻ പയ്യപ്പിളളി അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ബോധ്യമായ ചില വിജയരഹസ്യങ്ങൾ വരും മാസങ്ങളിൽ ജി ഫോർ ജീനിയസിന്റെ വായനക്കാരുമായി സംവദിക്കുന്നതാണ്. എല്ലാവർക്കും വിജയം ആശംസിച്ച് കൊണ്ട് താൽക്കാലികമായി വിടവാങ്ങുന്നു. ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904


1 Response to 50) വിജയത്തിന്റെ താക്കോൽ ഭാഗം – 1