70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്

വിഡ്ഢിയാണെന്ന് മരിച്ചപ്പോഴാണ് മനസിലായത്. ജീവനുള്ള കാലത്ത് ഏറ്റവും വലിയ ബുദ്ധിമാൻ ആണെന്നായിരുന്നു വിചാരം. പക്ഷേ ആത്മാവ് ഓർമ്മപ്പെടുത്തി — ഈ ലോകം വിഡ്ഢികൾക്ക് ഉള്ളതാണ്. ആയിരമായിരം വിഡ്ഢികളിൽ ഒരുവനാണ് നീ. ആത്മാവിനെ തിരുത്തുവാനുള്ള ശ്രമമായിരുന്നു പിന്നീട്… ” അല്ല . ഞാൻ ഒരു അദ്ഭുത മനുഷ്യനാണ്. ഞാനുണ്ടെങ്കിലേ ഈ ലോകമുള്ളൂ. ഞാൻ മരിച്ചാൽ എല്ലാം അവസാനിക്കും. ലോകം തന്നെ അപ്രത്യക്ഷമാകും.” ❤

ആത്മാവിന്നതിലേറെ വാശിയായി. അതിനെ തുടർന്നാണ് ഞാനും ആത്മാവും തമ്മിൽ ശീതസമരത്തിലായത് ❤

” ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഞാനാണ്. എൻ്റെ മരണം ലോകത്തിൻ്റെ മരണമായിരിക്കും. ഞാൻ മരിച്ചാൽ ………… എല്ലാ രാജ്യങ്ങളിലെയും കൊടികൾ താഴ്ത്തിക്കെട്ടും….. ചരിത്രകാരൻമാർ എൻ്റെ പേര് സ്വർണ്ണ ലിപികളിൽ എഴുതും: … എൻ്റെ ആത്മശാന്തിക്ക് വേണ്ടി ജാതി മത പ്രായഭേദം കൂടാതെ എല്ലാവരും അഞ്ച് മിനിറ്റ് പ്രാർത്ഥിക്കും ……. ലോകത്തിലെ എല്ലാ മനുഷ്യരും അറിയുന്ന വ്യക്തി ഞാനായിരിക്കും.

 ചുരുക്കത്തിൽ എന്നിലെ ഞാനിനെ ശരിക്കറിയണമെങ്കിൽ ഞാൻ മരിക്കണം. എൻ്റെ മരണത്തിൽ നിന്നേ എൻ്റെ വ്യക്തിത്വത്തെപ്പറ്റി എനിക്ക് ശരിക്കുമറിയാൻ കഴിയുകയുള്ളൂ. ‘. എന്നെക്കുറിച്ച് എനിക്ക് അറിയാനുള്ള ആഗ്രഹം ശരിക്കും വളരുകയാണ്.

 ഒരു ദിവസം ഞാൻ ആത്മാവിനോട് ചോദിച്ചു ” ഞാനെന്ന് മരിക്കും ” ” ക്ഷമിക്കൂ കുറച്ച് കാലം കൂടി കഴിയട്ടെ ❤ മരണം അവ്യക്തമായ ഒരു സൗന്ദര്യമാണ്. എനിക്കത് ഉടൻ ആസ്വദിക്കണം. അതു കൊണ്ട് ഞാൻ പറഞ്ഞു. ” പറ്റില്ല. എനിക്കുടൻ മരിക്കണം. ദി ഏർലിയർ ദി ബെറ്റർ” ” മരിക്കണമെങ്കിൽ കാരണം വേണം – ജനനം ഒരു ജീവിതത്തിൻ്റെ തുടക്കവും മരണം ഒരു ജീവിതത്തിൻ്റെ അവസാനവും ആണ്. ഏതു വിധത്തിലാണ് മരിക്കേണ്ടത്. ? ” “ഒരു വേദനയും അനുഭവിക്കാ.തെ പെട്ടെന്ന് മരിക്കണം ” ” അതു പറ്റില്ല. കുറച്ച് വിഷമങ്ങൾ സഹിച്ചേ പറ്റൂ. നിന്നെ പ്രസവിച്ചത് വേദനയോടെയാണ്. നീ മരിക്കുന്നതും വേദനയോടെ വേണം ” ❤

.ഒരു ദിവസം ആത്മാവ് മുന്നറിയിപ്പ് നൽകി. നിൻ്റെ മരണം അടുത്തിരിക്കുന്നു. സമയം അവ്യക്തം….. അപ്പോൾ സന്തോഷമാണ് എനിക്ക് തോന്നിയത്.❤ പെട്ടെന്ന് ഭാര്യ തളത്തിലേക്ക് വന്നു. കൂടെ മൂന്നാല് അപരിചിതരും. മരണം അപരിചിതരുടെ രൂപത്തിൽ വന്നിരിക്കുകയാണോ. ഞാൻ കിടപ്പറയിൽ കയറി വാതിലടച്ചു……. അവർ ഉറക്കെ കതകിൽ മുട്ടുന്നു. ഞാൻ ശ്രദ്ധിച്ചതേയില്ല. ❤

ഭാര്യയുടെ മൃദുസ്വരം ” എന്ത് കഥയില്ലായ്മയാണീ കാട്ടുന്നത്.മാന്യൻമാർ വീട്ടിൽ വരുമ്പോൾ കിടപ്പറയിൽ കയറി വാതിലടക്കുകയോ ? തുറന്നാലോ “പ്രിയേ ,എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ. നിനക്ക് പറഞ്ഞാൽ ഒന്നും മനസിലാവില്ല.”

❤ ഒരു അപരിചിതൻ്റെ ശബ്ദം – ”മര്യാദയ്ക്ക് കതക് തുറക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ചവിട്ടി തുറക്കും ” . അനങ്ങിയില്ല. കേട്ടില്ല എന്ന ഭാവത്തിൽ ഇരുന്നു.❤

പെട്ടെന്ന് ഭയങ്കരമായ ശബ്ദത്തിൽ കതക് പൊളിഞ്ഞു വീണു. മൂന്ന് ബലിഷ്ടം കായന്മാർ എന്നിക്ക് അഭിമുഖമായി നടന്നു വന്നു. ഒരാളുടെ കയ്യിൽ കയർ ഉണ്ട്. സംശയമില്ല; കാലൻ തന്നെ. ജീവിതത്തിൽ ആദ്യമായി ഭയപ്പെട്ടു. അതു വരെ സംഭരിച്ചു വെച്ചിരുന്ന സർവ്വ ധൈര്യവും ചോർന്നു പോയി. ആത്മാവിനോട് അപേക്ഷിച്ചു. “എനിക്ക് മരിക്കേണ്ട; എനിക്ക് ജീവിക്കണം” ആത്മാവ് പറഞ്ഞു. “നീ ഇപ്പോൾ മരിക്കില്ല: ഇത് മരണത്തിൻ്റെ ആരംഭം മാത്രമാണ് ” ഞാൻ ഉറക്കെ കരഞ്ഞു. “കാലൻ കാലൻ :… എന്നെ കൊല്ലുന്നേ! ” ❤

ആരും ശ്രദ്ധിച്ചില്ല. രണ്ട് പേർ എൻ്റെ കൈ രണ്ടു പിന്നിലേക്ക് ചേർത്ത് കയറു കൊണ്ട് കെട്ടി. ഞാൻ വീണ്ടും കരഞ്ഞു. “എന്നെ കൊല്ലുന്നേ…. എന്നെ രക്ഷിക്കണേ…. എനിക്ക് മരിക്കേണ്ടേ…. ! ❤ കൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞു. ” ഇവനെ ആദ്യമേ മെൻ്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. സമയം ഇപ്പോഴേ വൈകി. ” ❤

പുറത്ത് കാർ നിൽക്കുന്നുണ്ട്. കാലൻ ടാക്സിയിലായിരിക്കുമോ വന്നത്. കൂട്ടത്തിൽ കറുത്ത് തടിച്ച മനുഷ്യൻ എന്നോട് പറഞ്ഞു. ” ഉം കേറ് “. .❤ ഭാര്യയുടെ മുഖത്തേക്ക് ഞാൻ ദയനീയമായി ഒന്നുകൂടി നോക്കി. അവൾ ഒന്ന് കരയുന്നു കൂടിയില്ല. കാർ എവിടെയോ നിർത്തി. എന്നെ ബലമായി പിടിച്ചിറക്കി ഇരുമ്പ് കമ്പികൾ കൊണ്ട് വേലി കെട്ടിയ ഒരു വലിയ കെട്ടിടം. അതിനുള്ളിലേക്ക് അവർ എന്നെ കൊണ്ടുപോയി. നരകമായിരിക്കും. അവർ ആരോടോ എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഇരുമ്പഴികളുള്ള ഒരു മുറിയിൽ എന്നെ കൊണ്ടുചെന്നാക്കി . ആ മുറിയിൽ എന്നെ പൂട്ടിയിട്ടിട്ട് അവർ പറഞ്ഞു. ” നീ കുറച്ച് ദിവസം ഇവിടെ കിടക്ക്; ഞങ്ങൾ പിന്നീട് വരാം. ” ❤

ആ കെട്ടിടം മുഴുവൻ ഇതേപോലെ അഴികൾ പിടിപ്പിച്ച മുറികളാണ്. അവിടെയുള്ളവരെല്ലാം ഭ്രാന്തൻമാരാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. എനിക്ക് ചിരി വന്ന് പോയി. സുബോധമുള്ള എന്നെ ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചവരുടെ കഥയില്ലായ്മ ഒന്ന് ഓർത്തു നോക്കൂ. അടുത്ത ദിവസം എന്നെ കൂട്ടിക്കൊണ്ട് വന്നവരെ ഞാൻ അഴിക്കപ്പുറത്ത് കണ്ടു. ഞാൻ അവരോട് പറഞ്ഞു. “എനിക്ക് ഇവിടെ താമസിക്കാൻ വയ്യ! വീട്ടിൽ പോകണം ” അവർ മുഖത്തോട് മുഖം മാറി മാറി നോക്കി. എന്നിട്ട് ഒന്നും കേട്ടില്ല എന്ന ഭാവത്തിൽ തിരിച്ച് പോയി. ❤

ആത്മാവിനോടും ഞാനഭ്യർത്ഥിച്ചു. “പ്രിയപ്പെട്ട ആത്മാവേ, എന്നെ കൊല്ലൂ, ഇനി ഒരു നിമിഷം പോലും എനിക്ക് ജീവിക്കേണ്ട !❤ ഇപ്പോൾ ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ എങ്ങനെ മരിച്ചു എന്നത് എനിക്ക് തന്നെ അജ്ഞാതമാണ്. മരണം വേദനയുള്ള ഒരു അനുഭവം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.❤

ആത്മാവിനോട് ഞാൻ ചോദിച്ചു. ” ഒരു വേദനയും അനുഭവിക്കാതെ ഞാൻ എങ്ങനെ മരിച്ചു. ? ” ” വിഡ്ഢീ, ഭയങ്കര വേദന സഹിച്ചാണ് നീ മരിച്ചത്. നീ കിടന്ന് പിടയുകയായിരുന്നു.'” “എന്നിട്ട് എന്തുകൊണ്ട് എനിക്ക് ഒരു വേദനയും തോന്നിയില്ല.” …’ ”അത് ലോക നിയമമാണ്. നീ ജനിക്കുമ്പോൾ ഞാനാണ് വേദന അനുഭവിച്ചത്. മരിക്കുമ്പോഴും അതുപോലെ തന്നെ. മരണത്തിൻ്റെ വേദന മരിക്കുന്നവൻ അറിയരുതെന്നാണ് പ്രമാണം’ ! ”  പിന്നീട് ആത്മാവ് ഓർമ്മപ്പെടുത്തി. നിൻ്റെ മരണശേഷം നിൻ്റെ പ്രാധാന്യം നിനക്ക് തന്നെ കണ്ടാസ്വദിക്കണമെന്ന് പറഞ്ഞിരുന്നുവല്ലോ. ശ്രദ്ധിച്ചോളൂ.❤

എൻ്റെ വസ്ത്രങ്ങളൊക്കെ ആരൊക്കെയോ അഴിച്ച മാറ്റി എന്നെ നഗ്നനാക്കി കുളിപ്പിക്കുകയാണ്……. അങ്ങിനെ ചെയ്യരുതെന്ന് ഉറക്കെ വിളിച്ച് പറയണമെന്ന് എനിക്ക് തോന്നി❤ .ആത്മാവ് വീണ്ടും ഓർമ്മപ്പെടുത്തി ”വിഡ്ഢി നീ മരിച്ചിരിക്കുന്നു. നിൻ്റെ ശവത്തെ ദഹിപ്പിക്കുന്നതിന് മുമ്പ് അവർ കുളിപ്പിക്കുകയാണ്. നിനക്ക് ഒന്നും സംസാരിക്കുവാൻ കഴിയുകയില്ല ” ❤ ആരൊക്കെയോ പതുക്കെ ചിരിക്കുന്നുണ്ട്. ഞാൻ മരിച്ചതിൽ ചിരിച്ച് ആഹ്ലാദിക്കുകയാണോ ? ഒരു അപരിചിതൻ്റെ സ്വരം കേട്ടു . ” അവൾക്ക് ഇനി സ്വസ്ഥമായി കഴിയാം. ഇവനെ കൊണ്ടുള്ള ശല്യം തീർന്നു. ” ❤

 പിന്നീട് കേട്ടത് ഭാര്യയുടെ ചിരപരിചിതമായ സ്വരമാണ്. ” എന്തായാലും ദൈവത്തിന് നന്ദി. ഇയാളെക്കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. പോയത് നന്നായി. എനിക്ക് വിധിച്ചത് അതാകാം ” “എന്ത് പ്രിയേ ,ഇത് നീ തന്നെയോ ? ” ❤ ആത്മാവ് ഉറക്കെ ചിരിച്ചു. “എടാ മഠയാ, നിന്നെപ്പറ്റി നിൻ്റെ ഭാര്യ പറഞ്ഞത് കേട്ടില്ലേ. ഇനി നാട്ടുകാരുടെ അഭിപ്രായം കേൾക്കണോ ” ” ” മതി മതി : എനിക്കിനി ഒന്നും കേൾക്കേണ്ട. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കാതിരിക്കുക ” ❤ ആത്മാവ് പറഞ്ഞു. “ശരി ഞാൻ പോകുന്നു. എനിയ്ക്ക് മറ്റൊരു ശരീരത്തിലേയ്ക്ക് പ്രവേശിക്കാനുള്ളതാണ്. ” അങ്ങനെ ആത്മാവ് എൻ്റെ ശരീരം വിട്ട് പോയി. (സമാപ്തം ) ❤..❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക്  സബ് രജിസ്ട്രാർ ആഫീസ്❤❤❤ ❤

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

1 Response to 70 ) ചെറുകഥ– ആത്മാവ് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts