89) ഞാൻ എന്തിന് ഒരു Trainer ആകാൻ ആഗ്രഹിച്ചു   ?

സക്സസ് ലൈഫ് അക്കാദമി

ഞാൻ എന്തിന് ഒരു Trainer ആകാൻ ആഗ്രഹിച്ചു   ?

Why I wanted to become a trainer ?

                               എന്റെ അതിജീവനത്തിന്റെ കഥകൾ എന്നെങ്കിലും ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയേണ്ടവയാണെന്നും അപ്രകാരം ചെയ്യുന്നത് സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോയവർക്ക് ഒരു മോട്ടിവേഷൻ ആകും എന്ന തിരിച്ചറിവ് അതാണ് എന്നെ ഒരു ട്രെയിനർ ആക്കി മാറ്റിയത്… ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കൌമാരക്കാരൻ ആരെയും മോഹിപ്പിക്കുന്ന പ്രൊഫൈൽ ഉള്ള ഒരു വ്യക്തിയായി മാറിയ കഥ… കണ്ടാൽ അറപ്പുണ്ടാക്കുന്ന പുഴു മനോഹരമായ ഒരു ചിത്ര ശലഭമായി  മാറിയ കഥ. ഈ കഥയിൽ പേരന്റിങും എൻ എൽ പിയും ലാ ഓഫ് അട്രാക്ഷനും എല്ലാം അടങ്ങിയിരിക്കുന്നു… ശരിക്കും എന്റെ ഇതുവരെയുള്ള ജീവിതം കാരുണ്യത്തിന്റെ, സൌഹൃദങ്ങളുടെ ,കരുതലിന്റെ , ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിന്റെ, സ്നേഹത്തിന്റെ , പ്രണയത്തിന്റെ , വായനയുടെ , എഴുത്തിന്റെ,  പങ്കുവെയ്ക്കലുകളുടെ ,അനുതാപത്തിന്റെ സംഭവബഹുലമായ ഒരു യാത്ര ആയിരുന്നു എന്ന് പറയാം…നാൽപത്തിരണ്ട് വയസ് ഒരിക്കലും ആത്മകഥ എഴുതാനുള്ള പ്രായമല്ല എന്നറിയാം… എങ്കിലും ഒന്ന് തുടങ്ങി വെയ്ക്കാൻ മനസ് എന്നോട് മന്ത്രിച്ചു ….

                             2023 ൽ മാർക്കറ്റിങിനെ പറ്റി Hello May I Help You എന്ന പേരിൽ ഒരു സെൽഫ് ഹെൽപ്പ് ബുക്ക് ഞാൻ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ആ ബുക്കിൽ സക്സസ് ലൈഫ് അക്കാദമി എന്ന പേരിൽ skill Trainings ഫെസിലിറ്റേറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു സ്ഥാപനം തുടങ്ങുന്നതിനെ പറ്റി ഞാൻ സൂചിപ്പിച്ചിരുന്നു. നിലവിൽ N L P അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഇത്തരം പരിശീലന പദ്ധതികൾ അവയുടെ ഉയർന്ന ഫീസ് മൂലം സാധാരണക്കാരന് അപ്രാപ്യമാണ്. ട്രെയിനിങ് പ്രൊഫഷൺ ആയി സ്വീകരിച്ച പരിശീലകർ ഈ റേറ്റ് കുറയ്ക്കാൻ തയ്യാറാകുന്നുമില്ല. വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കു കൂടി ലഭ്യമാകുന്ന വിധം ഇത്തരം പരിശീലനങ്ങളെ ജനകീയമാക്കുക എന്നതാണ് സക്സസ് ലൈഫ് അക്കാദമിയുടെ ലക്ഷ്യം. ട്രെയിനിങ് പാഷൻ ആയി സ്വീകരിച്ച പരിശീലകർ ആണ് ഞങ്ങളുടെ പ്രത്യേകത. നിലവിൽ എന്റെ സുഹൃത്തും ട്രെയിനറുമായ ശ്രീ അനൂഷ് ശക്തിയാണ് കോഴ്സുകൾ കോ ഓർഡിനേറ്റ് ചെയ്യുന്നത്. ഈ മഹത്തായ ലക്ഷ്യത്തിനായി ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിൽ നിന്നും അഞ്ച് വർഷത്തേക്ക് അവധി എടുത്തിരിക്കുകയാണ് അദ്ദേഹം. സക്സസ് ലൈഫ് അക്കാദമി ഓൺ ലൈനായി ധാരാളം ഫ്രീ ക്ലാസുകളും നൽകി വരുന്നു. ഫീസ് നൽകി നടത്തപ്പെടുന്ന പ്രോഗ്രാമുകൾ എല്ലാം തന്നെ ലാഭത്തിന്റെ ഒരു ഭാഗം ചാരിറ്റിയ്ക്ക് വേണ്ടി നൽകപ്പെടുന്നു.

എന്താണ്  N L P….. ലളിതമായ definition  

ലളിതമായി പറഞ്ഞാൽ ലക്ഷ്യവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രേഖപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ തലച്ചോറിനെയും ( Neuro ) ആശയവിനിമയത്തെയും ( Linguistic ) പെരുമാറ്റരീതികളെയും ( Programming ) സ്വാധീനിക്കുന്നു. ആ സ്വാധീനം നമ്മുടെ ലക്ഷ്യപ്രാപ്തി സുഗമമാക്കുന്നു.

മുഖ്യമായും കുട്ടികളുടെ ഇടയിലാണ് അക്കാദമിയുടെ പ്രവർത്തനം.

സ്വാമി ചിൻമയാനന്ദയുടെ quote : Children are not useless ,  they are used less

 കുഞ്ഞുങ്ങളെ കുറിച്ച് ഖലീൽ ജിബ്രാൻ നൂറ് കൊല്ലം മുമ്പ് എഴുതിയ കവിത ഇന്നും പ്രസക്തമാണ്

നിങ്ങളുടെ കുഞ്ഞുങ്ങൾ

നിങ്ങളുടെ കുഞ്ഞുങ്ങളല്ല

ജീവിതത്തിന്

അതിനോടു തന്നെയുള്ള

അഭിനിവേശത്തിന്റെ

പുത്രൻമാരും പുത്രിമാരുമാണ് അവർ

നിങ്ങളിലൂടെയാണ് വന്നതെങ്കിലും

നിങ്ങളിൽ  നിന്നല്ല

നിങ്ങളോടൊപ്പമുണ്ടെങ്കിലും

നിങ്ങളുടേതല്ല

നിങ്ങളുടെ സ്നേഹം അവർക്ക് നൽകാം

എന്നാൽ ചിന്തകൾ വേണ്ട

എന്തുകൊണ്ടെന്നാൽ അവർക്ക്

അവരുടേതായ ചിന്തകൾ ഉണ്ട്

അവരുടെ ശരീങ്ങളെ

നിങ്ങൾക്ക് വീടുകളിലടച്ചിടാം

എന്നാൽ അവരുടെ ആത്മാവിനെ

അവിടെ തളയ്ക്കാനാവില്ല

സ്വപ്നങ്ങളിൽ പോലും

നിങ്ങൾക്ക് പ്രവേശിക്കാനാകാത്ത

നാളെയുടെ ഭവനങ്ങളിലാണ്

അവരുടെ ആത്മാവ് വസിക്കുന്നത്

നിങ്ങൾക്ക്

അവരെപ്പോലെയാകാൻ ശ്രമിക്കാം

എന്നാൽ അവരെ

നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കേണ്ട

എന്തുകൊണ്ടെന്നാൽ

ജീവിതം പിന്നിലോട്ടൊഴുകുന്നില്ല

ഇന്നലെയുമായി അത്

കിന്നാരം പറയുന്നുമില്ല

നിങ്ങൾ വില്ലാണെങ്കിൽ

കുഞ്ഞുങ്ങൾ നിങ്ങളിൽ നിന്നും

എയ്തുവിടുന്ന ജീവസ്സുറ്റ അമ്പുകളാണ്

( പരിഭാഷ – ഷൌക്കത്ത് , athmaonline.in )

ഇപ്പോൾ അതിശയിക്കുന്ന കുട്ടികൾ ഇല്ല… മുതിർന്നവരും ഇല്ല

ഒന്ന് അതിശയിക്കാനുള്ള കഴിവ് കുട്ടികളിൽ സൃഷ്ടിക്കുക എന്നതാണ് സക്സസ് ലൈഫ് അക്കാദമിയുടെ  പ്രധാന ലക്ഷ്യം. ഗുരു നിത്യചൈതന്യയതി ഒരു പനിനീർപ്പൂവ് വിടരുന്നതു കാണാൻ രാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്ന കഥ കേട്ടിട്ടില്ലേ.. അതിശയത്തോടെ കൌതുകത്തോടെ പ്രകൃതിയെ നിരീക്ഷിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ഒരു കഴിവ് വളർത്തി എടുത്താൽ ഒരു കുട്ടിയും ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ മുങ്ങിത്താഴില്ല. ഒരു മനുഷ്യന് ജീവിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ ലഹരി ആവശ്യമുണ്ട് .പോസിറ്റീവായ വായനയും മറ്റ് കലകളും ലഹരിയായി  കുട്ടികളിലേക്ക് ബാല്യത്തിൽ തന്നെ കടത്തി വിടണം.. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി സംഘടിപ്പിച്ച കത്തെഴുത്ത് മൽസരം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ആയിരക്കണക്കിന് കത്തുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. ഈ മൽസരത്തിന്റെ ഭാഗമായി ബേപ്പൂർ സുൽത്താന്റെ രണ്ട് മക്കളെയും കണ്ട് സംവദിക്കാൻ കഴിഞ്ഞത് ദീപ്തമായ സ്മരണയാണ്. നിലവിൽ മാതൃഭൂമി പത്രത്തിൽ ജോലി ചെയ്യുന്ന അനീസ് ബഷീറും ഡി സി ബുക്സിൽ ജോലി ചെയ്യുന്ന ശ്രീമതി ഷാഹിന ബഷീറും മിറാക്കിൾ -ബഷീർ സാഹിത്യമൽസരത്തിന് എല്ലാ പിന്തുണയും നൽകി…

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts