❤ ലളിതയെ യാത്രയാക്കിയിട്ട് അമ്മയും അച്ഛനും റെയിൽവേ സ്റ്റേഷനിൽ നിന്നും പോയി. ലളിത ബാഗുകളൊക്കെ ഭദ്രമായി സീറ്റിനടയിലേക്ക് കയറ്റി വെച്ചു. എതിരേ ഇരിക്കുന്നത് ഒരു തടിച്ച സ്ത്രീയാണ്. നന്നായി ഒരുങ്ങിയിട്ടുണ്ട്. ട്രെയിൻ യാത്രയിൽ അപരിചിതരുമായി മിണ്ടരുത് എന്ന് അമ്മ പറഞ്ഞിട്ടുള്ളതിനാൽ അവൾ അവരോട് ലോഹ്യത്തിനൊന്നും പോയില്ല. ❤
എവിടേക്കാ പോണേ ബാംഗ്ലൂർക്കാണോ ?’ അവർ ചോദിച്ചു: അതെ എന്താ അവിടെ പരിപാടി – പഠിക്കയാണോ അതോ ജോലിയാണോ ? പഠിക്കാണ് :… ഏതു കോളേജിലാ ? അക്ഷയ കോളേജ് ഓഫ് നഴ്സിങ്.
“ഓ എനിക്കറിയാം, റോസ് മേരി കുരുവിളയല്ലേ പ്രിൻസിപ്പൽ, തടിച്ച് കുറുകിയ എപ്പോഴും ചിരിക്കുന്ന , കട്ടി ഫ്രെയിമു ളള കണ്ണാടി വെക്കുന്ന…. ” ❤
“അതെ അറിയുമോ മാഡത്തെ ? ” “പിന്നെ അറിയാതെ, അവളോട് ചോദിച്ച് നോക്ക് അന്നമ്മ അലക്സാണ്ടറിനെ അറിയുമോ എന്ന്…. ” അന്നമ്മ അലക്സാണ്ടർ ? ” ഞാൻ തന്നെ .തടിച്ചി അന്നമ്മ എന്ന് പറഞ്ഞാലേ അവൾക്ക് മനസിലാകൂ ” ❤
ലളിതയ്ക്ക് തൻ്റെ മുന്നിലിരിക്കുന്ന സ്ത്രീയോട് അൽപം ബഹുമാനം തോന്നി. തൻ്റെ കോളേജിലെ പ്രിൻസിപ്പളിനെ ആണ് അവർ അവൾ എന്ന് സംബോധന ചെയ്യുന്നത്.❤
” ഭയങ്കര റാഗിങ്ങാ ആ കോളേജില് അല്ലേ ? ” അങ്ങനൊന്നുമില്ല ” ” കോളേജ് ഹോസ്റ്റലിൽ തന്നെയാണോ താമസം. ? ” അതെ ” – ” വാർഡൻ ഇപ്പോഴും റെയ്ച്ചൽ തോമസ് തന്നെയല്ലേ ? എപ്പോഴും സാരി ധരിക്കുന്ന വലത്തേ ചുണ്ടിന് താഴെ അരിമ്പാറയുള്ള…. ” അതെ, ലളിതയ്ക്ക് അദ്ഭുതം അടക്കാനായില്ല. ഇവർ പറയുന്നതെല്ലാം ശരി തന്നെ.. ” മാഡം എന്ത് ചെയ്യുന്നു ? ” ” മാഡം എന്നൊന്നും വിളിക്കേണ്ട. അന്നമ്മ ചേച്ചി എന്ന് വിളിച്ചാൽ മതി. ഞാൻ കൊച്ചിയിൽ ഒരു കരിയർ ഗൈഡൻസ് സെൻറർ നടത്തുന്നു. നീ കൊച്ചിയിൽ വന്നിട്ടുണ്ടോ ? “ഇല്ല ” “എങ്കിൽ ഞാൻ ക്ഷണിക്കുന്നു. ഒരു ദിവസം വരണം. മോൾടെ വീട് ഒറ്റപ്പാലത്താണോ ? സംസാരശൈലി കേട്ടിട്ട് ചോദിച്ചതാ ” “അല്ല കണ്ണൂർ പാട്യം ആണ്. ” “എന്താ വിട്ടു പേര് ? ” ” തോപ്പിൽ വിളാകത്ത്: ” “ഓ തോപ്പിൽ വിളാകത്ത് പത്മനാഭ മേനോൻ്റെ ആരായിട്ട് വരും ?” ഇത്തവണ ലളിത ശരിക്കും ഞെട്ടി. തൻ്റെ മുത്തച്ഛനെ പോലും അവർ അറിയുന്നു. “എൻ്റെ മുത്തച്ഛനാ ” ” മേനന് മൂന്ന് മക്കളല്ലേ രണ്ടാണും ഒരു പെണ്ണും: അല്ലേ ? ” ” അതെ രണ്ടാമത്തെ മകൾ സുമതിയുടെ മകളാണ് ഞാൻ , പേര് ലളിത “❤
അന്നമ്മ അലക്സാണ്ടർ ബാഗിൽ നിന്നും അഞ്ചാറ് പഴങ്ങൾ എടുത്തു. ഒന്ന് ലളിതക്ക് നേരേ നീട്ടി “കഴിക്ക് ” “എനിക്ക് വേണ്ട ” അവൾ മടിച്ചു. ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ” കഴിക്ക് – അവർ വീണ്ടും പഴം നീട്ടി ‘ ❤
അവൾ മടിച്ച് മടിച്ച് വാങ്ങിച്ചു. ” ഞാൻ ആഹാരം കഴിച്ചിട്ട് കഴിച്ചോളാം ” അന്നമ്മ ബാക്കി നാല് പഴവും കഴിച്ചു.. അതിനിടെ ടിക്കറ്റ് എക്സാമിനർ വന്ന് പോയി. എല്ലാവരും ഭക്ഷണം കഴിച്ചു. അന്നമ്മ ട്രെയിനിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചപ്പോൾ ലളിത വീട്ടിൽ നിന്നും കൊണ്ടു വന്നത് കഴിച്ചു. ഉറങ്ങാൻ ഉള്ള വട്ടമായി. “മോൾടെ ബർത്ത് ഏതാ ? ” ” ഇത് ലോവറ് ” ” ഒരു കാര്യം ചെയ്യ്, മോള് മുകളിൽ കിടന്നോ, എനിക്ക് അവിടെ കയറാൻ പാടാണ് ” “അയ്യോ, ഇതിലിരുന്ന വെള്ളമാരാ തട്ടി കമഴ്ത്തിയത്, ചേച്ചി എൻ്റെ വെള്ളം തീർന്നു പോയി . ഗുളിക കഴിക്കണമായിരുന്നു.” “അതിനെന്താ ഞാൻ തരാമല്ലോ വെള്ളം ” ലളിത വെള്ളം വാങ്ങി ഗുളിക കഴിച്ചു. വെള്ളത്തിന് രുചി വ്യത്യാസം ഉണ്ടോ ? ഒരൽപ്പം കയ്ക്കുന്നുണ്ടോ ? ❤
ലളിത മുകളിലേയ്ക്ക് കയറി. ബാഗും കൂടെ എടുത്തു. കഴുത്തിലെ മാലയും രണ്ട് വളയും ഊരി ഭദ്രമായിട്ട് ബാഗിൽ വെച്ചു. ‘ബാഗിൻ്റെ വള്ളി വലത്തെ കയ്യിൽ കെട്ടി. ബാഗ് എളുപ്പം എടുക്കാൻ പറ്റാത്ത വിധം സേയ്ഫാക്കി വെച്ചു. എന്നിട്ട് ഉറങ്ങാൻ കിടന്നു. കണ്ണുകൾക്ക് ഭാരം കൂടി വരുന്നു. വളരെ വേഗം അവൾ ഗാഢനിദ്രയിലാണ്ടു. ❤
മഴ പെയ്യുകയാണ്. അവളാകെ മഴയിൽ നനഞ്ഞു. ആരോ അവളെ പിടിച്ച് കുലുക്കുകയാണ്, അതാ ഭൂമികുലുക്കമോ ? അവൾ കണ്ണുകൾ തുറന്നു. തീവണ്ടിക്കുള്ളിലാണ് . ആരോ അവളുടെ മുഖത്ത് വെള്ളം തളിച്ചിട്ട് കുലുക്കി വിളിച്ച് ഉണർത്തിയതാണ്. ❤
അവൾ പെട്ടെന്ന് ഓർത്തു :: ബാഗ്: … ബാഗ് എവിടെ കാണുന്നില്ലല്ലോ. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി. ഈശ്വരാ ഇത് എന്തൊരു ചതി. അന്നമ്മ അലക്സാണ്ടർ കിടന്നിരുന്ന ബർത്ത് ശൂന്യമായിരുന്നു.❤ സമാപ്തം ❤B..❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക് സബ് രജിസ്ട്രാർ ആഫീസ്❤❤❤ ❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

