ഇത്തവണ പരിസ്ഥിതിയെ പറ്റിയുള്ള കുറച്ച് ആശങ്കകളാണ് ജി ഫോർ ജീനിയസ് വായനക്കാരുമായി പങ്കുവെക്കുന്നത് . ഭൂമിയിലെ ഓക്സിജന്റെ അഞ്ചിലൊന്ന് ഉൽപാദനം, 39000 കോടി മരങ്ങളും 40000 ഇനം സസ്യങ്ങളും, 2200 ഇനം മത്സ്യങ്ങളും 1294 ഇനം പക്ഷികളും ഒക്കെയുള്ള ജൈവവൈവിധ്യത്തിന്റെ കലവറ, 55 ലക്ഷം ചതുരക്ര കിലോമീറ്റർ വിസ്തീർണ്ണം. — ഈ വിശേഷണങ്ങളെയൊക്കെ മാറ്റിയെഴുതാൻ മാത്രം പകയോടെ ആമസോൺ മഴക്കാടുകളിൽ തീ കത്തുമ്പോൾ അത് ആഗോളപ്രതിസന്ധി മാത്രമല്ല. പരിസ്ഥിതിയെ സ്നേഹിക്കുന്ന ലോകത്തിന്റെ മുഴുവൻ ആകുലത കൂടിയാകുന്നു.
To get my website search www.gforgenius.in
ആമസോൺ വനമേഖലയിൽ ബ്രസീലിലും ബൊളീവിയയിലുമായി 10000 ചതുരശ്ര കിലോമീറ്റർ വനം കത്തിക്കഴിഞ്ഞു. അവശേഷിച്ച വനത്തെ വീണ്ടെടുക്കാൻ ലോകം മുഴുവൻ രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതാണ്. കൃത്രിമമഴ പെയ്യിക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമായുള്ള അമേരിക്കയെ പോലെ ഉള്ള വികസിത രാഷ്ട്രങ്ങൾ ഈ ഉദ്യമത്തിന് നേതൃത്വം വഹിക്കേണ്ടതാണ്
.
ഭൂമിയുടെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലെ തീ ലോകം മുഴുവൻ ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞു.ഇതോടൊപ്പം ആശങ്ക ഉണ്ടക്കുന്ന മറ്റൊന്നാണ് ബ്രസീലിൽ അടുത്ത കാലത്ത് ഏതാണ്ട് 500 ദശലക്ഷത്തോളം തേനീച്ചകളുടെ കൂട്ടമരണം. തേനീച്ചകൾ ഇല്ലാതാകുന്നത് ലോകാവസാനത്തിന്റെ മുന്നോടിയാണ് എന്ന് കരുതപ്പെടുന്നു. വിവേചനബുദ്ധി ഇല്ലാതെ കീടനാശിനികൾ ഉപയോഗിച്ചതാണ് കാരണം. 95 ശതമാനം സസ്യങ്ങളിലും പരാഗണം നടത്തുന്നത് തേനീച്ചകളാണ്. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും സസ്യങ്ങളിൽ വ്യാപകമായതോതിൽ കൃത്രിമപരാഗണം നടത്തുവാൻ വേണ്ട സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടില്ല. പരാഗണം നടന്നില്ലെങ്കിൽ ഫലം ഭക്ഷ്യക്ഷാമമാണ്.
ഇത് ഇന്ത്യക്ക് കൂടി ഉള്ള മുന്നറിയിപ്പാണ്. ഇപ്പോൾ തന്നെ തമിഴ്നാട്ടിലെ വെണ്ടക്കാപാടങ്ങളിൽ അമിത കീടനാശിനി പ്രയോഗം മൂലം കിളികൾ ചത്തുവീഴുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇത്രയും വിഷം അടിച്ച പച്ചക്കറികളാണ് മലയാളിക്ക് കഴിക്കാനായി തമിഴ് നാട്ടിൽ നിന്ന് വരുന്നത്. ഈ പച്ചക്കറികൾ അതിർത്തിയിൽ തടഞ്ഞ് പരിശോധിക്കുകയോ ഉൽപാദനസ്ഥലത്ത് പോയി പരിശോധിക്കുകയോ ഗവൺമെന്റ് തലത്തിൽ ചെയ്യേണ്ടതാണ്. വിപണി ഇല്ലാതാകും എന്ന് മനസിലാകുമ്പോൾ താനേ മരുന്നടി അവർ നിർത്തിക്കോളും.
To get my website search www.gforgenius.in
എനിക്ക് തോന്നുന്നത് ഗവൺമെന്റുകൾ പണം ( ജനങ്ങളിൽ നിന്നും പിരിച്ച നികുതിപണം ) ചിലവഴിക്കുന്ന കാര്യത്തിൽ കുറച്ച് കൂടി വിവേകം കാട്ടണം എന്നാണ്. വിദഗ്ദരുമായി ആലോചിച്ച് മുൻഗണന നിശ്ചയിക്കണം.. പരിസ്ഥിതി സൗഹൃദവികസനമാകണം ലക്ഷ്യം. എന്റെ അഭിപ്രായത്തിൽ ചന്ദ്രയാൻ പോലെ ഒരുപാട് പണം പൊടിച്ച് കളയുന്ന ബഹിരാകാശദൗത്യങ്ങൾ നമുക്ക് വേണ്ട. റഷ്യ, അമേരിക്ക, ചൈന തുടങ്ങിയ വികസിതരാഷ്ട്രങ്ങൾ പല തവണ ചന്ദ്രനിൽ പോയി അവിടെ പ്രത്യേകിച്ച് ജീവന്റെ സാന്നിധ്യത്തിന് വിദൂരസാധ്യത പോലും ഇല്ല എന്ന് തെളിഞ്ഞതാണ്. ഇന്ത്യ ഒരു വികസ്വരരാഷ്ട്രം മാത്രമാണ് എന്ന് ഓർക്കണം. ആന പിണ്ഡമിടുന്നത് കണ്ട് മുയൽ മുക്കിയിട്ട് കാര്യമുണ്ടോ. ഇന്ത്യയിൽ ഗ്രാമങ്ങളിൽ ദാരിദ്യവും പട്ടിണിയും കൊടികുത്തി വാഴുകയാണ്.
സ്വയംകൃതാനർത്ഥങ്ങളായി മാറിയ സാമ്പത്തികപരിഷ്കാരങ്ങൾ മൂലം സൃഷ്ടിക്കപ്പെട്ട മനുഷ്യനിർമ്മിതമായ മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട വിപണി രാജ്യത്തിന്റെ പുരോഗതിക്ക് വിലങ്ങുതടിയായി ്നിൽക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതിന്റെ ഭാഗമായി 3000 കോടിയുടെ പ്രതിമ ഉയരുന്നു , ധനികൻ വീണ്ടും ധനികനായി മാറുന്നു. ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ജനങ്ങളുടെ നികുതിപ്പണം ചിലവഴിക്കുന്നതിന് ഒരു മുൻഗണന നിശ്ചയിക്കണം എന്ന്.
ഈ മാസം ബ്ലോഗിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നി പറയുന്ന നഗരവൽക്കരണത്തിന്റെ ദൂഷ്യങ്ങൾ തുറന്നു കാട്ടുന്ന ഗ്രാമലക്ഷ്മി എന്ന് പേരിട്ട കഥയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഥ വായിച്ച് ലിങ്കിൽ കയറി കമന്റ് ചെയ്യുമല്ലോ , അടുത്ത മാസം പുതിയ വിശേഷങ്ങളുമായി കഥകളുമായി വീണ്ടും വരാം സസ്നേഹം ഗിരീഷ് നമശിവായം.
To get my website search www.gforgenius.in Thank You.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

