76) മാറണ്ടേ ഈ നിയമങ്ങൾ

അടുത്തിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ പ്രതിയെ തെളിവുകൾ ഇല്ല എന്ന് കണ്ട് കോടതി വെറുതേ വിട്ടത്രെ. വേണ്ടത്ര തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതാണ് കാരണമായി പറയുന്നത്.  പ്രതി കുറ്റം ചെയ്തിട്ടുണ്ട് എന്ന് പോലീസും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരും സമ്മതിക്കുന്ന വസ്തുതയാണ്. കേരളത്തിൽ ഓരോ വർഷവും പോക്സോ കേസുകൾ കൂടി വരുന്നതിന് കാരണം ഈ തരത്തിലുള്ള ലഘുവായ ശിക്ഷ അല്ലേ എന്ന് ന്യായമായും ഞാൻ സംശയിക്കുന്നു. ഇത്തരത്തിൽ പ്രായപൂർത്തി ആകാത്ത കുട്ടികളിൽ കാമവെറി തീർത്ത് തെളിവ് നശിപ്പിക്കാനായി അവരെ കൊന്നു കളയുന്ന കാപാലികരുടെ പെനിസ് ( ലിംഗം ) ഛേദിച്ച് കളയേണ്ടതല്ലേ. സൌദിയിൽ ഒക്കെ അങ്ങനെയാണ് നീതി നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ അറബ് രാഷ്ട്രങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളും കുറവാണ് എന്ന് കാണാം. ഇത്തരം ശിക്ഷാവിധി ഇന്ത്യയിലും നടപ്പിലാക്കുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം ?

Facebook Comments

Recent Posts

  • Recent Posts