77) HAPPY NEW YEAR

ഒക്ടോബർ  മാസത്തിൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ഇട്ട രണ്ട് ബ്ലോഗ് പോസ്റ്റുകൾ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ആ പോസ്റ്റുകളിൽ ഞാൻ കുറിച്ച അപ്രിയ സത്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. മാപ്പു ചോദിക്കുന്നു. തെറ്റുപറ്റുക മനുഷ്യ സഹജമാണ്. അത് സമ്മതിക്കുന്നതും തിരുത്തുന്നതും ദൈവീകവും. വാസ്തവത്തിൽ എനിക്ക് യൂടൂബ് ചെയ്യാൻ അനുവാദമില്ല എന്ന് എന്റെ ഒരു അഭ്യുദയകാംഷി കൂടിയായ സഹപ്രവർത്തകൻ എന്നോട് തർക്കിച്ചതാണ് ആ ബ്ലോഗ് എഴുതുന്നതിലേക്ക് നയിച്ചത്. എനിക്ക് തോന്നുന്നത് ആശയവിനിമയത്തിൽ ഉണ്ടായ അപാകതകൾ ആകാം എനിക്ക്  ഉടൻ ആ തെറ്റ് പരിഹരിക്കാൻ കഴിയാതെ പോയതിന് പിന്നിൽ.  എന്നാൽ ഇന്ന് എന്റെ പ്രിയ സ്നേഹിതൻ എന്നെ വിളിച്ച് ദീർഘനേരം സംസാരിച്ചു. അതുകൊണ്ടു തന്നെ ആ അധ്യായം അവസാനിച്ചു. എല്ലാ സുഹൃത്തുക്കൾക്കും HAPPY X-MAS & NEW YEAR.. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകൾ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. പുതുവർഷത്തിൽ എല്ലാവരുടെയും സ്വപ്നങ്ങൾ പൂവണിയട്ടെ എന്ന് ആശംസിക്കുന്നു. എന്ന് നിങ്ങളുടെ  സ്വന്തം ഗിരി,

Facebook Comments

Recent Posts

  • Recent Posts