72) ചെറുകഥ– ഉത്തരാധുനികം

കഥ എന്നു വെച്ചാൽ ഇങ്ങനെയും ഉണ്ടോ ? രണ്ടു മൂന്നാവർത്തി വായിച്ചിട്ടും പത്രാധിപർക്ക് യാതൊന്നും മനസിലായില്ല. തല പെരുത്തത് തന്നെ മിച്ചം. കഥയാണ് പോലും കഥ ! ആദിയും അന്തവും ഇല്ലാത്ത കുറെ വാചകങ്ങൾ . അർത്ഥരഹിതമായ പരസ്പര ബന്ധമില്ലാത്ത അക്ഷരക്കൂട്ടം ! ❤

പ്രശസ്തനായ ഒരു സാഹിത്യകാരൻ്റെ സൃഷ്ടിയാണ്. അല്ലെങ്കിൽ എടുത്ത് ചവറ്റുകുട്ടയിൽ എറിയാമായിരുന്നു. എല്ലാ വർഷവും ഓണത്തിന് പുറത്തിറക്കുന്ന വിശേഷാൽ പതിപ്പിൽ ടി സാഹിത്യകാരൻ്റെ ഒരു കഥ സ്ഥാനം പിടിക്കാറുണ്ട്. ജനപ്രിയനായ ആ സാഹിത്യകാരൻ്റെ സ്ഥിരം ശൈലിയിലുള്ള ഒരു കഥയായിരുന്നില്ല അത്. എന്തിനേറെ പറയുന്നു ; കഥയെന്ന് വിളിക്കപ്പെടാനുള്ള യോഗ്യത പോലും അതിനില്ലായിരുന്നു. പത്രാധിപർ പലതവണ അഭ്യർത്ഥിച്ചതിൻ്റെയും നിർബന്ധിച്ചതിൻ്റെയും ഫലമായിട്ടാണ് അത് എഴുതപ്പെട്ടത്.❤

പത്രാധിപർ ഫോണെടുത്ത് സാഹിത്യകാരനെ വിളിച്ചു. പ്രശസ്തനായ സാഹിത്യകാരൻ്റെ സൃഷ്ടിയെ വെറുമൊരു രണ്ടാം കിട മാസികയുടെ പത്രാധിപരായ താൻ വിമർശിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും പറയാതിരിക്കുന്നത് എങ്ങനെ – തഞ്ചത്തിൽ കാര്യം അവതരിപ്പിച്ചു. ❤

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. എന്നിട്ട് പറഞ്ഞു. “താൻ വേറൊന്നും നോക്കണ്ട; പ്രസിദ്ധീകരിച്ചേരേ ;എൻ്റെ റിസ്കിൽ … കാര്യമുണ്ട്. ബാക്കി എൻ്റെ വായനക്കാർ നോക്കിക്കൊള്ളും ” ❤

പത്രാധിപർക്ക് അത് ബോധ്യപ്പെട്ടില്ല. എന്നാൽ സാഹിത്യകാരനെ പിണക്കുന്നത് ബുദ്ധിയല്ല. അങ്ങനെ ഒടുവിൽ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ❤

ഓണപ്പതിപ്പ് പുറത്തുവന്നു. അതിലെ കഥകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും നിരൂപക പ്രശംസ നേടിയതും ആ കഥയായിരുന്നു. വായനക്കാരുടെ കത്തുകളേറെയും അതിനെക്കുറിച്ചുള്ളതായിരുന്നു. വാനോളം മുട്ടുന്ന പ്രശംസകൾ !. കഥയിലെ ബിംബങ്ങളും ഉപമകളും ഉൽപ്രേക്ഷകളും ഒക്കെ സഹൃദയർക്കിടയിൽ ചർച്ചയായി ‘ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ സാഹിത്യകാരൻ്റെ പോലും കണ്ണ് തള്ളിപ്പോയി.❤

ദേശീയ മാധ്യമങ്ങൾ വരെ സഹിത്യകാരൻ്റെ ഇൻ്റർവ്യൂവിന് വേണ്ടി മത്സരിച്ചു.മലയാളമല്ലാതെ വേറൊരു ഭാഷയും അറിയാത്ത സാഹിത്യകാരൻ ഇംഗ്ലീഷിലുള്ള പത്രക്കാരുടെ ചോദ്യത്തിന് മുന്നിൽ നിന്ന് വിയർത്തു.മനുഷ്യ ജീവിതത്തിൻ്റെ ഇരുണ്ട തലങ്ങളിലേക്ക് വെളിച്ചം വീശുന്ന കഥ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇത്രയധികം ഉപമകളും വർണ്ണനകളും സാക്ഷാൽ ഷേക്സ്പിയർ പോലും ഉപയോഗിച്ചിട്ടില്ലത്രെ. ! പിറ്റേന്ന് പത്രങ്ങളിൽ നിരൂപണങ്ങൾ പടുതിരി കത്തി. എല്ലാ പത്രങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട് — അൽപഭാഷിയായ ആ സാഹിത്യകാരൻ ഒരു ജീനിയസാണ്.

❤ സമാപ്തം ❤ By ഗിരീഷ് നമശിവായം ❤

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

1 Response to 72) ചെറുകഥ– ഉത്തരാധുനികം

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts