81) സിനിമാ സമരം സംബന്ധിച്ച എന്റെ അഭിപ്രായ പ്രകടനം

 ബഹുമാനപ്പെട്ട  നിർമ്മാതാവ് സുരേഷ് കുമാർ സാർ പറഞ്ഞ കാര്യങ്ങൾ തികച്ചും ഗൌരവമുള്ളതാണ്. ഈ സമര പ്രഖ്യാപനം കൊണ്ട് താരങ്ങൾക്ക് ഒരു നഷ്ടവും ഇല്ല. നഷ്ടം ആർക്കാണ് . ചിന്തിക്കുക. സിനിമയെ ഉപജീവനമായി കൊണ്ടു നടക്കുന്ന Light Boy മുതൽ Directors വരെയുള്ള technicians  , സിനിമാ തിയറ്റർ ഉടമയെയും തൊഴിലാളികൾ , പിന്നെ എന്നെപ്പോലെ സിനിമയിലേക്ക് പുതിയതായി കടന്നുവരാനായി തിരക്കഥയും എഴുതി കാത്തിരിക്കുന്നവർ, സിനിമ തിയറ്ററിൽ വന്ന് കാണുന്ന പ്രേക്ഷകർ ഇവരെ ഒക്കെ ഈ തീരുമാനം ബാധിക്കും.

ശ്രീ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾക്ക് പ്രായോഗികമായ ചില നിർദ്ദേശങ്ങൾ പൊതു ചർച്ചയ്ക്കായി മുന്നോട്ടുവെക്കുന്നു. ഞാൻ ഗിരീഷ് നമശിവായം. ഒരു ചെറുകഥാകൃത്തും ബ്ലോഗറുമാണ്.  സിനിമയ്ക്കായി രണ്ട് തിരക്കഥകൾ പൂർത്തിയാക്കിയിട്ടുണ്ട്. കഥ പറയാൻ ശ്രമം നടത്തിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ഏതാണ്ട് എന്റെ കോണ്ടാക്റ്റിലുള്ള മിക്ക നിർമ്മാതാക്കളെയും ഒരു appointment നു വേണ്ടി വിളിച്ചിരുന്നു. ഒരുപക്ഷേ സിറ്റുവേഷൻ ഇതായതുകൊണ്ടുമാകാം കൂടിക്കാഴ്ച നിരസിക്കപ്പെട്ടത്. എന്റെ അച്ഛൻ സിനിമാ തിയറ്ററിൽ ഫിലിം ഓപ്പറേറ്റർ ആയിരുന്നു. അതിനാൽ കുട്ടിക്കാലം മുതലേ സിനിമകൾ ധാരാളം ആവർത്തിച്ച് കാണാൻ കഴിഞ്ഞിരുന്നു. ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ മുമ്പാകെ എന്റെ ആദ്യത്തെ നിർദ്ദേശം സിനമയ്ക് ഒരു quality control system official ആയി രൂപം കൊടുക്കുകയും അതിന് വേണ്ടി ഒരു 20 അംഗ പാനലിനെ നിയോഗിക്കുകയും വേണം. പാനലിൽ നിർമ്മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും ഒക്കെ വേണം. അസോസിയേഷനിൽ സിനിമ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആ സിനിമയുടെ തിരക്കഥ , ബജറ്റ്, താരങ്ങളുടെയും സാങ്കേതിക വിദഗ്ദരുടെയും പ്രതിഫലം ഇതൊക്കെ പരിശോധിക്കപ്പെടണം.  ആ സിനിമ വാണിജ്യ വിജയം നേടത്തക്ക വിധത്തിൽ പ്രീ പ്രൊഡക്ഷൻ മുതൽ വേണ്ട നിർദ്ദേശങ്ങൾ നൽകണം. ഇതിന് ഫീസ് ഈടാക്കാവുന്നതുമാണ്. ഇപ്രകാരം അസോസിയേഷന്റെ കാർമ്മികത്വത്തിൽ നിർമ്മിക്കപ്പെടുന്ന സിനിമകൾക്ക് ഒരു സർട്ടിഫിക്കേഷൻ കൂടി നൽകണം. അത് സിനിമയുടെ പബ്ലിസിറ്റി പോസ്റ്ററുകളിൽ പതിക്കുകയും വേണം. എന്തിനാണെന്നോ പറയാം. യാതൊരു ക്വാളിറ്റിയുമില്ലാത്ത സിനിമകൾ തുടർച്ചയായി തിയറ്ററിൽ വന്ന് പോകുന്നതിനിടയിൽ worth watchable ആയ സിനിമകളെ തിരിച്ചറിയാൻ ഈ സർട്ടിഫിക്കേഷൻ ഉപകരിക്കും. ഉദാഹരണത്തിന് പ്രണയ വിലാസം, സ്താനാർത്ഥി ശ്രീക്കുട്ടൻ ഇതൊക്കെ തിയറ്ററിൽ വിജയം അർഹിച്ച സിനിമകളായിരുന്നു. ബോംബു സിനിമകളുടെ പ്രളയത്തിൽ മുങ്ങിപ്പോയതാണ്. – ഇതാണ് എന്റെ ഒന്നാമത്തെ എളിയ നിർദ്ദേശം.  . I am Gireesh Namasivayam 9495239904 , 9074861298  www.gforgenius.in

എന്തുകൊണ്ട് ഒരു സിനിമ വിജയിച്ചു എന്നതിനേക്കാൾ പ്രധാനമാണ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത്.  അമ്പത് പൈസയുടെ മിഠായി ഉണ്ടാക്കുന്ന കമ്പനി പോലും ഒരു Market Study നടത്തി Targeted Customers ലേക്ക് മിഠായി എത്തിക്കാൻ ശ്രമിക്കും. അത് തന്നെയാണ് സിനിമയിലും അഭികാമ്യം. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമ ലോകത്ത് ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന് പറയാം. pre-production stage ൽ തന്നെ Targeted Audience ആരാണ് എന്ന് നിശ്ചയിച്ച് അവരെ ലക്ഷ്യം വെച്ച് നീങ്ങണം.

                                ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ചില ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തിരക്കഥ കേട്ട് വിലയിരുത്തുന്ന ചിലരെ – ഞാൻ അവരെ script analyst എന്ന് വിളിക്കുന്നു- പരിചയപ്പെടാൻ ഇടയായി. വാസ്തവത്തിൽ ഒരു സിനിമയുടെ രൂപീകരണത്തിൽ വളരെ നിർണ്ണായകമായ സ്ഥാനമാണ് അവർക്കുള്ളത്. ആ ഒരു seriousness അവർക്കുണ്ടോ എന്ന് സംശയം തോന്നാനുള്ള പ്രധാന കാരണം ചുവടെ കുറിക്കുന്നു. മിക്കവരും വൺ ലൈൻ കേട്ടു കഴിഞ്ഞാൽ പിന്നീട് വായിച്ച് വിലയിരുത്തുന്നതിന് വേണ്ടി ബൈന്റ് ചെയ്ത തിരക്കഥ വാങ്ങി  വെക്കുന്നു. ഇപ്പോൾ നിങ്ങൾ ചിന്തിക്കും ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ , ഇതിലെന്താ പ്രശ്നം എന്ന്. പ്രശ്നം ഉണ്ട്. തിരക്കഥ ഒരു സാഹിത്യ രൂപം മാത്രമാണ്. തിരക്കഥയെ ഉപജീവിച്ചാണ് സിനിമ ഉണ്ടാകുന്നത് എങ്കിലും തിരക്കഥയും സിനിമയും രണ്ടും രണ്ടാണ്. യഥാർത്ഥത്തിൽ സിനിമ ഇരിക്കുന്നത് എഴുത്തുകാരന്റെ മനസിലാണ്. അവന്റെ മനസാകുന്ന കൊട്ടകയിൽ ഒരായിരം തവണ അവൻ ആ സിനിമ കണ്ടിട്ടുണ്ടാകും. അവനെ കേൾക്കാൻ തയ്യാറാകുന്ന എത്ര script analyst കൾ ഉണ്ട്. ഒരു സാഹിത്യകൃതി whether it is script or  novel പത്ത് പേർ വായിച്ചാൽ പത്ത് രീതിയിലാണ് അത് മനസിലാക്കുന്നത്. അപ്പോൾ പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ. For better result , അയാളുടെ സിനിമയെ കുറിച്ച് യാതൊരു സമയ നിബന്ധനയും ഇല്ലാതെ സംസാരിക്കുവാൻ എഴുത്തുകാരനെ അനുവദിക്കുക. ശരിക്കും ഇവിടെ ചിലവഴിക്കുന്ന സമയം ഭാവിയിൽ ഒരുപാട് സമയവും പണവും ലാഭിച്ചു തരുന്നുണ്ട്. യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന രീതിയിലുള്ള മൂവി പ്രൊമോഷൻ കൊണ്ട് നിർമ്മാതാവിന്റെ കുറച്ച് പണം കൂടി കളയാമെന്നല്ലാതെ കാര്യമായ പ്രയോജനം ഇല്ല എന്ന് തന്നെ പറയാം. കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ. I am Gireesh Namasivayam 9495239904 , 9074861298 www.gforgenius.in

 

. താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന വിഷയം. ഏതൊരു വസ്തുവിനും വില കൂടുന്നത് അതിന് വർദ്ധിച്ച demand ഉള്ളപ്പോഴാണ് . ഒരു തിരക്കഥ താരത്തിന്റെ സാന്നിധ്യം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ആ സിനിമയുടെ ബജറ്റിനകത്ത് നിന്ന് സഹകരിക്കുവാൻ താരം തയ്യാറാണെങ്കിൽ താരത്തെ കാസ്റ്റ് ചെയ്യണം. ഇനി അല്ല തിരക്കഥ ഒരു പുതു മുഖത്തെ ആണ് ആവശ്യപ്പെടുന്നത് ഒരുപാട് പ്രതിഭകൾ അവസരം കാത്തു കഴിയുന്നുണ്ട്. പ്രതിഫലം പോലും ഇല്ലാതെ വന്ന് അഭിനയിക്കും. രണ്ട് വർഷം മുമ്പ് Sifa ( South Indian Film Acadamy ) ആറ്റിങ്ങൽ വെച്ച് നടത്തിയ ഒരു Film Workshop ൽ പങ്കെടുത്തപ്പോൾ കുറെ teenage young talents നെ പരിചയപ്പെട്ടു. ഞാൻ ഇപ്പോഴും ഓർക്കുന്ന മുഖം ഒരു സതീഷിന്റെതാണ്. മാത്യുവിനും നസ്ലിനും ഒക്കെ ഒപ്പം നിർത്താൻ കഴിയുന്ന cute look.

                          ശ്രദ്ധിച്ച് നിരീക്ഷിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും വലിയ താരങ്ങളെ ആവശ്യപ്പെടുന്ന തിരക്കഥകൾ എണ്ണത്തിൽ വളരെ കുറവാണ്. കൂടുതലും രണ്ടാം നിരക്കാരും പുതുമുഖങ്ങളും മതി. അമിഗോസ് അഡിഗോസും ലെവൽ ക്രോസും തിയറ്ററിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ചപ്പോൾ കിഷ്കിന്ധാ കാണ്ഡവും രേഖാചിത്രവും സൂപ്പർ ഹിറ്റായി മാറി. ഇനി പറയൂ ആസിഫ് അലി ആണോ ഈ വിജയിച്ച സിനിമകളുടെ Success Factor ( Asif done his job  amazingly beautiful in all these four  films ) . ആറാംതമ്പുരാനും നരസിംഹവും തിയറ്റർ നിറച്ചപ്പോൾ അലി ഭായിയും നാട്ടുരാജാവും പരാജയമായി. ഇനി പറയൂ ഷാജികൈലാസോ മോഹൻലാലോ ആണോ ഈ സിനിമകളുടെ Success Factors. നമ്മുടെ താരങ്ങൾ എല്ലാവരും ഒന്നാംതരം അഭിനേതാക്കളുമാണ്. ഇത് മലയാള സിനിമയുടെ മാത്രം പ്രത്യേകത ആണ്.

                                                                . ഒരു നല്ല സിനിമ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് വേണ്ട എന്ന് വെക്കുന്ന ആരും മലയാള സിനിമയിൽ ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. കോവിഡ് സമയത്തും പ്രളയ സമയത്തും ഒക്കെ സേവന സന്നദ്ധരായി വന്നവരെ ഞാൻ സ്മരിക്കുന്നു. മലയാള സിനിമയ്ക്ക് ഇങ്ങനെ ഒരു പ്രതിസന്ധി വന്നാൽ എല്ലാവരും ഒറ്റക്കെട്ടായി രക്ഷയ്ക്കെത്തും എന്ന് തന്നെയാണ് സർ എന്റെ വിശ്വാസം. സുരേഷ് കുമാർ സാർ , ഈ ഒറ്റിറ്റി ഒക്കെ എന്നാണ് സാർ വന്നത്. പണ്ട് ഇപ്പോൾ ഉള്ളതിന്റെ നാലിൽ ഒന്ന് തിയറ്റർ പോലും ഇല്ലാതിരുന്ന കാലത്ത് ഏഷ്യാനെറ്റ് എന്ന ഒറ്റ ചാനൽ മാത്രമുള്ളപ്പോഴും ഇവിടെ സിനിമകൾ ഇറങ്ങി വിജയിച്ചിരുന്നു.  ഒരു സമരത്തിലേക്ക് പോകുന്നതിന് മുമ്പ് എല്ലാവരും കൂടി ചുറ്റിലും ഇരുന്ന് ഒരു ചായ കുടിച്ച് ചർച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയമേ ഉള്ളൂ എന്നാണ് ഞാൻ കരുതുന്നത്.  ജനുവിൻ ആയ നിർമ്മാതാക്കളോ അഭിനേതാക്കളോ ബന്ധപ്പെട്ടാൽ അവരോട് ഞാൻ എഴുതി പൂർത്തിയാക്കിയ തിരക്കഥ അവതരിപ്പിക്കാൻ തയ്യാറാണ്. മുൻ വിധി ഇല്ലാതെ സമീപിക്കുക. എനിക്ക് ഈ കഥകൾ സംബന്ധിച്ച് യാതൊരു വിധ അവകാശവാദങ്ങളും ഇല്ല.   I am Gireesh Namasivayam 9495239904 , 9074861298. For more details about me visit my official Website  www.gforgenius.in

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts