54 ) അയ്യപ്പനും കോശിയും , My Review.

                                                      ഇന്ന് Young Superstar pritviraj ന്റെ അയ്യപ്പനും കോശിയും മൂവി കണ്ടു. ഗംഭീരമായിട്ടുണ്ട്. തന്റെ കരിയറിലെ ആദ്യ ചിത്രം മുതൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ രാജു പുലർത്തുന്ന വൈവിധ്യം പ്രശംസനീയമാണ്. കരിയറിലെ ആദ്യ മൂന്ന് സിനിമകൾ – നന്ദനം, സ്റ്റോപ്പ് വയലൻസ്, വെള്ളിത്തിര എന്നിവ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാണ്. കഥാപാത്രത്തിന് വേണ്ടി ഇത്രക്ക് കഷ്ടപ്പെടുന്ന നടൻ industry യിൽ വേറെ ഇല്ല. ഇപ്പോൾ ബ്ലെസിയുടെ ആടുജീവിതത്തിന് വേണ്ടി തന്റെ ശരീരഭാരം പകുതിയായി കുറച്ചിരിക്കുകയാണ് താരം .

                                        ഈ ചെറുപ്രായത്തിൽ തന്നെ മികച്ച നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം രണ്ട് തവണ ലഭിച്ചു. ( വാസ്തവം , സെല്ലുലോയ്ഡ് ) കൂടാതെ രാജുവിന്റെ കഴിവിന് അംഗീകാരമായി തമിഴ്നാട് സർക്കാരിൽ നിന്നും അഭിനയത്തിന് പുരസ്കാരം ലഭിച്ചു. ( കാവ്യ തലൈവൻ ). സംവിധാനം ചെയ്ത കന്നിച്ചിത്രം ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടം നേടി. എന്നെ സംബന്ധിച്ച് പറഞ്ഞാൽ ലാലേട്ടൻ സിനിമകൾ മാത്രമാണ് റിലീസിന്റെ അന്ന് തന്നെ First Day First show കണ്ടിരുന്നത്. ഇപ്പോൾ രാജുവേട്ടന്റെ ചിത്രങ്ങളും FDFS കാണുന്നു.

                                           ഇനി അയ്യപ്പനും കോശിയിലേക്കും വരാം . മികച്ച casting ആണ് പടത്തിന്റെ Highlight- റിട്ട ഹവിൽദാർ കോശി കുര്യൻ ആയി പൃഥ്വിരാജും എസ് ഐ അയ്യപ്പൻ നായരായി ബിജു മേനനും ജീവിക്കുകയായിരുന്നു. രാജുവിന്റെ അച്ഛനായി വേഷമിട്ട സംവിധായകൻ രഞ്ജിത്ത് തന്റെ കരിയർ ബെസ്റ്റ് അഭിനയമാണ് കാഴ്ചവെച്ചത്. തീർച്ചയായും ക്യാമറക്ക് മുന്നിൽ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച് നിൽക്കുന്നു.

മനുഷ്യന്റെ മനസ്സിലെ ഈഗോ എന്ന ഒറ്റ വികാരം കൊണ്ട് അവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് മാസ്സും ,ക്ലാസ്സും സമന്വയിച്ച അയ്യപ്പനുംകോശിയും.  അയ്യപ്പനും കോശിയും എന്ന സിനിമ ആയാലും അതിന് മുമ്പ് വന്ന Driving Licence ആയാലും സഹ നായകനായി വരുന്ന കഥാപാത്രത്തിനും നായകന് തുല്യംപ്രാധാന്യം ഉണ്ടെന്ന് കാണാം. സ്വന്തം ഇമേജ് പോലും നോക്കാതെ ഇത്തരം വേഷങ്ങൾ തിരഞ്ഞ് പിടിച്ച് അഭിനയിച്ച് ബോക്സ് ഓഫീസ് വിജയങ്ങൾ സ്വന്തമാക്കി മലയാള സിനിമയെ സമ്പന്നമാക്കുന്ന കാര്യത്തിൽ പൃഥ്വിരാജ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

ആകെ ഒരു നെഗറ്റീവായിട്ട് ചൂണ്ടിക്കാട്ടാൻ ഉള്ളത് ചിത്രത്തിന്റെ ദൈർഘ്യമാണ്. എത്ര മികച്ച സിനിമ ആയാലും മൂന്ന് മണിക്കൂറൊന്നും ശ്രദ്ധിച്ച് ഇരുന്ന് ആസ്വദിക്കാൻ സാധാരണ പ്രേക്ഷകർക്ക് കഴിയില്ല. നല്ല ഒരു എഡിറ്ററുടെ കുറവ് ഉണ്ട്. എന്നാൽ ഈ ഒരു കുറവ് പോലും ഇത്രയും മികച്ച ചിത്രത്തിന് കണ്ണേറ് തട്ടാതിരിക്കാൻ ഇട്ട് കൊടുത്ത കരിപ്പൊട്ട് പോലെയേ ഉള്ളൂ.                 My rating 4 / 5

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts