തീവ്രവാദം എന്നത് വെറുമൊരു വാക്കല്ല. മാനവികത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്.. ആദ്യകാലങ്ങളില്‍ ഇത് നക്സലിസം എന്ന് അറിയപ്പെട്ടു. തീവ്രവാദത്തിന് പല കാരണങ്ങളും ഉണ്ട്. . ആയുധങ്ങളുടെ അതിവ്യാപനം, ജനസംഖ്യാവര്‍ധന, രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള അതൃപ്തി, വിദ്യാഭ്യാസം ഇല്ലായ്മ, വര്‍ഗ്ഗീയത, സാമ്പത്തിക ഉച്ചനീചത്വം എന്നിവ അവയില്‍ ചിലത് മാത്രം
ഹിന്ദു–മുസ്ലീം ലഹളകള്‍ പ്രസിദ്ധമാണല്ലോ. ഉദാ ഗുജറാത്ത് കലാപം, ഖാലിസ്ഥാന്‍ വേണ്ടി നടന്ന കലാപം എന്നിവ. ഇവയെല്ലാം മതതീവ്രവാദത്തിന് ഉദാഹരണങ്ങളാണ്. തീവ്രവാദം ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. സ്വന്തം രാജ്യത്ത് അവര്‍ അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടി വരുന്നു
തീവ്രവാദം എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ വരുന്ന പേരാണ് ഹിസ്ബുള്‍ മുജാഹിദീന്‍ പോലെയുള്ള ഇസ്ലാമിക സംഘടനകളുടെ പേരുകള്‍. ഇസ്ലാംമത ഭീകരര്‍ ഖുര്‍ആനെയും ഹദീത്തുകളെയും സ്വയം വ്യാഖ്യാനിച്ച് അക്രമമാര്‍ഗത്തിലേക്ക് തിരിയുന്നു. ഇസ്ലാമിക് സുപ്രീമസി എന്ന സിദ്ധാന്തപ്രകാരമാണ് ഒട്ടുമിക്ക ഇസ്ലാമിക തീവ്രവാദികളും പ്രവര്‍ത്തിക്കുന്നത്.
തീവ്രവാദികള്‍ എല്ലാവരും മുസ്ലീങ്ങളാണ് എന്ന ഒരു ചിന്ത കുട്ടിക്കാലം മുതല്ക്കു തന്നെ എന്നില്‍ വേരൂന്നിയിരുന്നു. ഒരു വെള്ള തൊപ്പിയും വെച്ച് പ്രത്യേകതരത്തില്‍ താടിയും വളര്‍ത്തി വെള്ളജുബയും ധരിച്ച് നടക്കുന്ന ആളുകളെ ഞാന്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി.
ഇറച്ചിവെട്ടുകാരും മീന്‍ വില്പനക്കാരും കൂടുതല്‍ മുസ്ലീങ്ങള്‍ ആണല്ലോ. പെരുനാളിന് തെരുവുകള്‍ തോറും ഇറച്ചി വെട്ടി മല പോലെ കുന്നുകൂട്ടി ഇട്ടിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം മനസില്‍ ദുഖം ഉണ്ടാക്കുന്ന കാഴ്ച ആണ്. അത് ഗോമാതാവ് എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നതു കൊണ്ടല്ല. മറിച്ച് സഹജീവിയോടുള്ള ദയാവായ്പ് ഒന്നുകൊണ്ടു മാത്രം. ഇങ്ങനെ ക്രൂരത കാണിക്കാന്‍ കഴിയുന്നതു കൊണ്ടാണ് മുസ്ലീങ്ങള്‍ എല്ലാവരും തീവ്രവാദികള്‍ ആയിമാറിയത് എന്ന ഒരു മിഥ്യാധാരണ എന്നില്‍ ഉണ്ടായി. എന്നാല്‍ അത് തെറ്റായ ഒരു അബദ്ധ ധാരണ ആയിരുന്നു എന്ന് കാലം തെളിയിച്ചു
മറ്റ് സെമറ്റിക് മതങ്ങളില്‍ നിന്നും വേറിട്ട് നില്ക്കുന്നതും പ്രത്യേകമായ ഒരു അസ്തിത്വം പുലര്ത്തിവരുന്നതുമായ ഒരു മതമാണ് ഹിന്ദുമതം എന്നും അത് മറ്റ് മതങ്ങളെക്കാളും ശ്രേഷ്ഠമാണെന്നും ഒരു കാലത്ത് ഞാന്‍ വിശ്വസിച്ചിരുന്നു. അന്ന് ഞാന്‍ ചെറിയ രീതിയില്‍ ഒരു ഹിന്ദു വര്‍ഗ്ഗീയവാദി ആയിരുന്നു എന്ന് തുറന്ന് സമ്മതിക്കുന്നതില്‍ ഇന്ന് യാതൊരു മടിയുമില്ല. ഹിന്ദു മതത്തില്‍ ജനിച്ചതുകൊണ്ടു മാത്രമാണ് എനിക്ക് മറ്റ് എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ കാണാന്‍ കഴിയുന്നത് എന്ന് ഏത് സദസ് കിട്ടിയാലും അവിടെയെല്ലാം ഞാന്‍ പറയുമായിരുന്നു
കാലക്രമേണ മറ്റ് മതങ്ങളെയും ഞാന്‍ സഹിഷ്ണുതയോടെ കാണാന്‍ തുടങ്ങി. അതിന്റെ തുടക്കം ആദ്യമായി ആര്‍ട്ട് ഓഫ് ലിവിങ് ബേസിക് കോഴ്സ് ചെയ്യുമ്പോള്‍ 2004 ല്‍ ഞങ്ങളുടെ കൂട്ടത്തില്‍ സാഹിര്‍ എന്ന് പേരായ മുസ്ലീം ചെറുപ്പക്കാരനും ഉണ്ടായിരുന്നു എന്നതിലാണ്. അതിന് ശേഷം സൈനബാബീവി എന്ന ആര്‍ട്ട് ഓഫ് ലിവിങ് അധ്യാപികയെ പരിചയപ്പെടാന്‍ ഇടയായത് ഇസ്ലാമിനെ പറ്റി ഉള്ള എന്റെ ധാരണകളെ ആകെ പൊളിച്ചടുക്കി. തീവ്രവാദ സംഘടനകള്‍ ഖുര്‍ആനിലെ നന്മകളെ കാണാതെ അവയെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കി.
കാലടി ആത്മമിത്രയില് ടോബി അച്ചന്റെ നേതൃത്വത്തില്‍ ന്യൂറോ ലിഗിസ്റ്റിക് പ്രോഗ്രാം ചെയ്തപ്പോള്‍ പഠിതാവായി ആലുവയില്‍ ബേക്കറി ശൃംഖല നടത്തുന്ന ഹംസ ഉണ്ടായിരുന്നു. സ്നേഹം വാരിക്കോരി ചൊരിയുന്ന എന്റെ ഹംസാക്ക. കോഴ്സ് തീര്‍ന്ന ദിവസം ഹംസാക്കയുടെ വക സ്പെഷ്യല്‍ ചോക്കലേറ്റ് കേക്ക് വിതരണം ഉണ്ടായിരുന്നു.
ഈ സംഭവങ്ങളില്‍ നിന്നൊക്കെ സഹിഷ്ണുത ഹിന്ദുക്കളുടെ മാത്രം കുത്തക അല്ലെന്നും എല്ലാ മതത്തിലും തീവ്രവാദികളും മിതവാദികളും ഉണ്ടെന്നും ഞാന്‍ മനസിലാക്കി. ഒരുപാട് മാംസാഹാരം കഴിക്കുന്നതുകൊണ്ട് ഹിന്ദുഇതരമതസ്ഥര്ക്ക് ഒരു മൃഗീയസ്വഭാവം ഉണ്ടാകും എന്ന എന്റെ തെറ്റിദ്ധാരണയും ആളുകളുമായുള്ള സഹവാസം കൊണ്ട് മാറി. ഈ മുപ്പത്തഞ്ച് വയസ് കൊണ്ട് തന്നെ ഈ വലിയ പാഠം മനസിലാക്കാന്‍ സാധിച്ചത് എന്റെ മുന്ജന്മസുകൃതം ഒന്നുകൊണ്ട് മാത്രമാണ്.. അല്ലെങ്കില്‍ ഞാനും ഒരു ഹൈന്ദവതീവ്രവാദി ആയി അധപതിക്കുമായിരുന്നു.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന് ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു. .
സ്നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 ആഗസ്റ്റ് 5)
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

