( എന്റെ ബ്ലോഗ് വെബ്‌സൈറ്റിന്റെ ലോഞ്ചിങിന് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്ത ഒരേട്. ഇതിന്റെ വീഡിയോ ജി പബ്ലിക്കേഷന്‍സ് എന്ന പാര്‍ട്ണര്‍ഷിപ്പ് ഫേമിന്റെ രക്ഷാധികാരത്തില്‍ തുടങ്ങിയ പുതിയ യൂടൂബ് ചാനലില്‍ ലഭ്യമാണ്. എന്റെ വെബ് സൈറ്റില്‍ കയറിയാല്‍ മുഖ്യമായും മോട്ടിവേഷന് വേണ്ടിയുള്ള യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ് )
ഈ മാസം പോസ്റ്റ് ചെയ്ത നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന പോസ്റ്റ് കാണുക. ആ പോസ്റ്റില്‍ സിനിമയാണ് എന്റെ ലക്ഷ്യം എന്ന് ഞാന്‍ വ്യക്തമായി പറയുന്നുണ്ട്. സിനിമ ഒരു മായാലോകമാണ്. സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ ദുഷ്‌കരമായ ലക്ഷ്യമാണ്. ഇന്ന് മലയാളസിനിമയില്‍ ഒരു വര്‍ഷം 150 ല്‍ താഴെ സിനിമകളാണ് ഇറങ്ങുന്നത്. ഏതാണ്ട് ആയിരത്തോളം സംവിധായകര്‍ ഉണ്ട്. അതിന്റെ മൂന്നിരട്ടി
തിരക്കഥാകൃത്തുക്കളും. ദിനം പ്രതി പുതിയപുതിയ ആളുകള്‍ ഈ രംഗത്തേക്ക് കടന്ന് വന്നുകൊണ്ടേ ഇരിക്കുന്നു
എറണാകുളത്ത് പോയി തോപ്പിന്‍പടി മറൈന്‍ഡ്രൈവ് ഭാഗത്ത് ചെന്ന് ഒരു പത്ത് കല്ല് എടുത്ത് മുകളിലേക്ക് ഇട്ടാല്‍ അതില്‍ രണ്ടെണ്ണം വന്ന് പതിക്കുന്നത് ഒരു സിനിമാമോഹിയുടെ തലയില്‍ ആയിരിക്കും. രണ്ട് വര്‍ഷം മുമ്പ് ഞാനും എന്റെ സഹായി ദീപക്കും കൂടി സംവിധായകന്‍ എം പത്മകുമാറിനെ കണ്ട് ഒരു കഥ പറയാനായി എറണാകുളത്ത് പോയി. അവിടെ ഹോട്ടലില്‍ വെച്ച് നന്നായി വസ്ത്രം ധരിച്ച ഒരാളെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോള്‍ അയാളും മറ്റൊരു സംവിധായകനോട് കഥ പറയാനായി വന്നതാണ്. ഒരു കൗതുകത്തിന് അയാളോട് തിരക്കഥ ഒന്ന് കാണിക്കാമോ എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ സ്യൂട്ട്‌കേസ് തുറന്ന് ഭംഗിയായി ഡിറ്റിപി ചെയ്ത് ചിത്രങ്ങള്‍ വരച്ച് ബയന്റ് ചെയ്ത തിരക്കഥ എന്നെ കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ മാത്രമാകും തിരക്കഥ ഡിറ്റിപി ചെയ്യുന്നത് എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ആ തിരക്കഥയുടെ കണ്ടന്റിന്റെ ഗുണമേന്‍മയെ പറ്റി എനിക്കറിയില്ല. എന്നാല്‍ പുറംകാഴ്ച മനോഹരമായിരുന്നു.
സിനിമയുടെ വെള്ളി വെളിച്ചത്തില്‍ ആകര്‍ഷിക്കപ്പെട്ട് അതില്‍ വീണ് ചാകുന്ന ഈയാംപാറ്റകളെ പോലെ ഭൂരിഭാഗം സിനിമാമോഹികളുടെയും സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി പോകുകയാണ് പതിവ്.. എന്നാല്‍ ഞാന്‍ അത്തരത്തലുള്ള ഒരു ഈയാംപാറ്റയാകാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് ഞാന്‍ ഒരു ചിത്രശലഭം ആകാനാണ് ആഗ്രഹിക്കുന്നത്. സിനിമയുടെ അനന്തവിഹായസില്‍ പാറിപ്പറന്ന് നടന്ന് എല്ലാവരെയും ആനന്ദിപ്പിക്കുന്ന ഒരു ചിത്രശലഭം.
മലയാള സിനിമയില്‍ തിരക്കഥാകൃത്തായും സംവിധായനായും പേരും പ്രശസ്തിയും നേടുന്ന കാലത്തെ ഞാന്‍ നിത്യവും സ്വപ്നം കാണുന്നു. അതിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്യുന്നു. ഞാന്‍ തിരുവനന്തപുരം കേരള ഫിലിം അക്കാദമിയില്‍ നിന്നും ഫിലിം ഡയറക്ഷന്‍ ആന്റ് സ്‌ക്രിപ്റ്റ് റൈറ്റിങില്‍ ഡിപ്ലോമ നേടി. അങ്ങനെ ആര്‍ജിച്ചെടുത്ത അറിവ് ഉപയോഗിച്ച് മൂന്ന് തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

