പ്രിയപ്പെട്ട സുഹൃത്തുക്കളേ മലയാള പേഴ്സണല്‍ ബ്ലോഗ് രംഗത്ത് ചരിത്രമാകാന്‍ പോകുന്ന ഒരു മുഹൂര്‍ത്തത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. എന്റെ പേഴ്സണല്‍ ബ്ലോഗ് വെബ് സൈറ്റിന്റെ ലോഞ്ച് മലയാള ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍താരം സാജന്‍സൂര്യ നിര്‍വ്വഹിക്കുന്നു. ആ ചടങ്ങിലേക്ക്
അടുത്തതായി ഈ വെബ് സൈറ്റിന്റെ പേര് സാജന് അനൗണ്‍സ് ചെയ്യുകയാണ്
മാന്യസദസിന് നമസ്കാരം. നമുക്ക് വലിയ സ്വപ്നങ്ങളെ പിന്തുടരാം. എങ്ങോട്ടാണ് പോകേണ്ടത് എന്ന് അറിയാവുന്നവന് ഈ ലോകം വഴി കാട്ടും. വളരെ ശരിയാണ്. വളരെ വളരെ ശരിയാണ്. നേരത്തേ ഗിരീഷ് എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അദ്ദേഹം എന്നോട് പറഞ്ഞു ഒരു കുഞ്ഞിന് പേരിടുന്നതുപോലെ പേരിടണം എന്ന് . ഈ കുഞ്ഞ് വളരെ വളരെ പ്രശസ്തമാകാന് പോകുന്ന അല്ലെങ്കില്‍ നേരത്തേ പറഞ്ഞതുപോലെ ഒരു ചരിത്രമാകാന്‍ പോകുന്ന കുഞ്ഞാണ്. വളരെ പ്രശസ്തനാകും എന്ന് ഉറപ്പുള്ള കുഞ്ഞിന് പേരിടുന്നത് ഒരു രസമുളള അനുഭവമാണ്. സാധാരണ ഒരു ചെവിയില്‍ പൊത്തിയാണ് പേര് ഇടേണ്ടത് . എന്നാല്‍ ഇത് മൈക്കിലൂടെ ഉറക്കെ പറയുന്നു. ജി ഫോര്‍ ജീനിയസ് , ജി ഫോര്‍ ജീനിയസ്, ജി ഫോര്‍ ജീനിയസ്
( സദസില്‍ നിന്ന് കൈയ്യടി ഉയരുന്നു. ഗിരീഷ് നമശിവായം പ്രസംഗപീഠത്തിലേക്ക് വരുന്നു )
(ക്യാമറാമാനോടായി )- നന്ദാ ഓകെയല്ലേ. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ ക്യാമറ റോളിങ്
പ്രിയപ്പെട്ട സുഹൃത്തുക്കളേ ഇന്ന് നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്ക്കുമ്പോള് എനിക്ക് അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. പുതിയ ഒരു യാത്രയുടെ തുടക്കമാണ്.ഞാന്‍ കഴിഞ്ഞവര്‍ഷം ഒരു ചെറുകഥാസമാഹാരം ഇറക്കിയിരുന്നു. അതില്‍ തൂലികസൗഹൃദത്തിനുളള ക്ഷണം കൂടി ഉള്‍പ്പെടുത്തിയിരുന്നു. അങ്ങിനെ ലഭിച്ച ഒരു തൂലികസുഹൃത്തായ അരവിന്ദാക്ഷന് നായരാണ് സോഷ്യല്‍മീഡിയ കൂടി ഉപയോഗപ്പെടുത്തി ബ്ലോഗ് എഴുതാന്‍ വേണ്ട പണവും പ്രേരണയും നല്‍കിയത്
ജി ഫോര്‍ ജീനിയസ് എന്ന ഈ ബ്ലോഗ് ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹത്തില്‍ ആരംഭത്തില്‍ അഞ്ച് പോസ്റ്റുകള്‍ ആണ് ഉള്‍ക്കൊള്ളിച്ചത്. ആദ്യമായി ഒരു ചെറുകഥ. ചെറുകഥാകൃത്ത് എന്ന നിലയില്‍ എനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട്. ഒരിക്കലും ശ്രീകണ്ഠന് കരിക്കകമോ ഉണ്ണി ആറോ എഴുതുന്നതുപോലെ ഒരു ശൈലീകേന്ദ്രീകൃതമായ ചെറുകഥ എഴുതാനുള്ള കഴിവ് എനിക്കില്ല. ആ ഒരു പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് എഴുതിയ കഥയാണ് ഈ കഥ. തോട്ടിയുടെ മകന് എന്ന പേരില്‍. സ്വാതന്ത്യം കിട്ടി അമ്പതാണ്ട് പിന്നിട്ടിട്ടും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയമായ അസമത്വങ്ങളെയും വിശപ്പിനെയും ദാരിദ്യത്തിനെയും ഒരു കൊച്ചു കുട്ടിയുടെ വീക്ഷണകോണില്‍ നോക്കിക്കാണുകയാണ് ഈ കഥയിലൂടെ. സമകാലിക പ്രസക്തമാണീ കഥ. തകഴിയുടെ തോട്ടിയുടെ മകന് എന്ന നോവലില്‍ നിന്നും പേര് കടം കൊണ്ടു എന്നതില്‍ കവിഞ്ഞ് യാതൊരു ബന്ധവും ഇല്ല.
അടുത്തത് ആര്‍ട്ട് ഓഫ് ലിവിങിനെ പറ്റി ഉള്ള പോസ്റ്റാണ്. ചരിത്രത്തെ എഡി എന്നും ബിസി എന്നും വേര്‍തിരിച്ച് പറയുന്നതുപോലെ എന്റെ ജീവിതത്തെ ആര്‍ട്ട് ഓഫ് ലിവിങിന് വരുന്നതിന് മുമ്പും ശേഷവും എന്ന് രണ്ടായി വേര്തിരിച്ചുപറയാം. അത്രക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട് ഈ പ്രസ്ഥാനവും ഗുരുജിയും
മൂന്നാമത്തെ പോസ്റ്റ് ലാലേട്ടനെ പറ്റിയാണ്. ഞാന്‍ ഒരു ലാലേട്ടന് ഫാനാണ് എന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ. ലാലേട്ടന്റെ അടുത്തിടെ ഇറങ്ങിയ ലൂസിഫര്‍ എന്നമൂവിയില് തിരക്കഥാകൃത്ത് പറയാന്‍ ശ്രമിച്ച കുറെ കാര്യങ്ങളെ പറ്റിയാണ് ദി സീക്രട്ട് ഓഫ് ദി മൂവി ലൂസിഫര്‍ എന്ന പോസ്റ്റില്‍ പറയുന്നത്. വാസ്തവത്തില്‍ ലൂസിഫര്‍ മൂവിയുടെ ആദ്യരംഗവും അവസാനരംഗവും പടം കണ്ട 90 ശതമാനത്തിനും മനസിലായിട്ടില്ല. അതിലേക്ക് വെളിച്ചം വീശുന്ന ലേഖനം ആണ് ഇത്
നാലാമത്തെ പോസ്റ്റ് മാധ്യമങ്ങളുടെ മൂല്യച്യുതിയെ പറ്റി പറയുന്നു. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന സ്ഥാനം ആണ് ഉള്ളത്.. ഭരണഘടനയില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്.എന്നാല്‍ ഇന്ന് എത്ര ചാനല്‍ കണ്ടാലാണ് എത്ര പത്രം വായിച്ചാലാണ് ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കഴിയുക. കുരുടന് ആനയെ കാണുന്നതുപോലെയാണ് റിപ്പോര്‍ട്ടിങ്. ഈ വിഷയമാണ് ഈസ് ദി മീഡിയ റൈറ്റ് ഓര് റോങ് എന്ന പോസ്റ്റില്‍ പറയുന്നത്
അഞ്ചാമത്തെ പോസ്റ്റ് മൈ ഫസ്റ്റ് ബ്ലോഗ് എന്ന ക്യാപ്ഷനില്‍ ഉള്ളതാണ്. ആ പോസ്റ്റ് ആദ്യം വരത്തക്കവിധമാണ് എന്റെ ബ്ലോഗ് വെബ്സൈറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. അതായത് ഒരു രണ്ട് വര്‍ഷം കഴിഞ്ഞ് എന്റെ വെബ്സൈറ്റ് ആദ്യമായി സന്ദര്‍ശിക്കുന്ന വ്യക്തിയുടെ കണ്ണില്‍ ആദ്യം പെടുക ഈ പോസ്റ്റായിരിക്കും. ഈ പോസ്റ്റ് വായിക്കുന്ന ആള് ഈ സൈറ്റിലെ മുഴുവന്‍ പോസ്റ്റുകളും വായിച്ച ശേഷമേ സിസ്റ്റം അടച്ച് വെക്കുകയുള്ളൂ. അത്രയ്ക്ക് വാക്കുകള്‍ കൊണ്ടുള്ള ഒരു മാജിക് ഞാന്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.
( ജി ഫോര്‍ ജീനിയസ് എന്ന വെബ് സൈറ്റിന്റെ ലോഞ്ചിങ് ഫങ്ക്ഷനില്‍ നിന്നും എടുത്ത ഒരു ഭാഗം. ഇതിന്റെ വീഡിയോ ജി പബ്ലിക്കേഷന്‍സ് എന്ന പാര്‍ട്ണര്‍ഷിപ്പ് ഫേമിന്റെ രക്ഷാധികാരത്തില്‍ തുടങ്ങിയ പുതിയ യൂടൂബ് ചാനലില്‍ ലഭിക്കും. ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്നും യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ.് )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

