47 ) നാൽപത്തിയൊന്ന് മൂവി റിവ്യൂ

മുൻ വിധികൾ ഇല്ലാതെ അമിത പ്രതീക്ഷ ഇല്ലാതെ കാണാൻ വരുന്ന പ്രേക്ഷകരെ നാൽപത്തി ഒന്ന് നിരാശപ്പെടുത്തില്ല ഈ സിനിമ ഒരു ശബരിമല യാത്രയുടെ ഒരു ഫീൽ തരുന്നുണ്ട്. ഇത്രയും നന്നായി ശബരിമലയെ ചിത്രീകരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.ഇനി കഴിയുമെന്നും തോന്നുന്നില്ല. visit www.gforgenius.in

 

മതം,ജാതി, രാഷ്ട്രീയം, ഭക്തി എന്നിവ നമ്മുടെ ജീവിതത്തിൽ ഇടപെടുമ്പോൾ നാം ഏതിന്റെ ഭാഗം ചേരുന്നു എന്ന ഒരു ചോദ്യം 41 ന്റെ തിരക്കഥ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
ദൈവം ഇല്ല എന്നു വിശ്വസിക്കുകയും അത് മറ്റുള്ളവരോട് സംവദിക്കുകയും ചെയ്യുന്ന ഉല്ലാസ് മാഷും, പാർട്ടിക്കാരനെങ്കിലും വിശ്വാസിയായ വാവാച്ചി കണ്ണനും തമ്മിലുള്ള യാത്രയാണ് സിനിമയുടെ പ്രധാന കഥാതന്തു.ശബരിമലയിലും സന്നിധാനത്തും ഒന്നും യുക്തിവാദിയായ ഉല്ലാസ് മാഷിന്റെ കഥാപാത്രം യാതൊരു മാറ്റങ്ങൾക്കും വിധേയനാവുന്നില്ല.മാഷുടെ പ്രവർത്തിയിലെ നന്മ അയാളൊരു യുക്തിവാദിയായതു കൊണ്ടാവാം എന്നു പറഞ്ഞുവെക്കുമ്പോഴും വാവാച്ചി കണ്ണന്റെ ഇതിനൊക്കെ സാഹചര്യമൊരുക്കിത്തരുന്നത് ആരാ എന്ന മറുചോദ്യത്തിലൂടെ വിശ്വാസത്തെയും അവിശ്വാസത്തെയും കൃത്യമായി ബാലൻസ് ചെയ്യുന്നു സിനിമ. visit www.gforgenius.in

ഉല്ലാസ് മാഷ് എന്ന കഥാപാത്രസൃഷ്ടിയോട് നൂറു ശതമാനം നീതി പുലർത്തുന്നുണ്ട് ബിജുമേനോൻ.ഒരു യുക്തിവാദിയായ കമ്മ്യൂണിസ്റ്റുകാരന്റെ ശരീരഭാഷയും ശൈലിയും കൃത്യതയോടെ അവതരിപ്പിക്കുന്നതിൽ ബിജു മേനോൻ വിജയിച്ചു.
സിനിമയിലെ ഏറ്റവും മികച്ച പെർഫോർമൻസ് കാഴ്ചവെച്ചത് വാവാച്ചി കണ്ണനായി അഭിനയിച്ച പുതുമുഖനടൻ ശരൺജിത്ത് ആയിരുന്നു. സുമയായി വന്ന ധന്യ അനന്യയും ഗംഭീരമായി.ധന്യ-ശരൺജിത്ത് കോമ്പിനേഷൻ സീനുകൾ മനോഹരം.കണ്ണുകളിലെ തിളക്കവും കുസൃതിയും പിന്നീടുള്ള നിസഹായതയും ഒത്തുചേർന്ന പ്രകടനമായിരുന്നു നിമിഷാ സജയന്റേത്. കിട്ടുന്ന കഥാപാത്രങ്ങളെ പരമാവധി നന്നാക്കുന്ന ഇന്ദ്രൻസും തകർത്തു.പേരറിയാത്ത തികച്ചും പുതുമുഖങ്ങളായ ഏതാനും പേരു കൂടിയുണ്ട് പ്രതിഭയുടെ മിന്നലാട്ടം നടത്തിയവർ.പ്രത്യേകിച്ച് ലോക്കൽ സെക്രട്ടറി അബൂക്ക.

സംവിധായക മികവിനൊപ്പം നിൽക്കാൻ എസ് കുമാറിന്റെ ചായാഗ്രഹണ വൈദഗ്ദ്യത്തിനായി. ലാൽജോസ്-എസ് കുമാർ കോംബോ ഉണ്ടായപ്പോഴൊക്കെ പ്രേക്ഷകനു ലഭിച്ച ആ വിഷ്വൽ ട്രീറ്റ് ഇവിടെയും ഉറപ്പ്.ബിജി ബാലിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഒഴുക്കിനൊപ്പം നിൽക്കുന്നു. visit www.gforgenius.in

                                     മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന വ്യക്തി യുക്തിവാദി ആണെങ്കിലും ഈശ്വരന് തുല്യനാണെന്ന് സിനിമ തെളിയിക്കുന്നു. അത് തന്നെയാണ് ശബരിമലയുടെ തത്ത്വവും, തത്വമസി . അതായത് നീ തന്നെയാണ് ദൈവം, ബിജു മേനന്റെ കഥാപാത്രത്തിന് ഒടുവിൽ ഒരു മ ന പ രിവർത്തനം സംഭവിക്കുന്നതായി കാണിക്കാമായിരുന്നു എന്ന അഭിപ്രായം സിനിമ കണ്ട മിക്ക സുഹൃത്തുക്കളും ചോദിച്ചു. എന്നാൽ അത്തരം സ്ഥിരം ക്ലീഷേ ഒഴിവാക്കിയതാണ് സിനിമയുടെ വിജയം. ആത്യന്തികമായി കഥയുടെ കരുത്താണ് ഈ സിനിമയുടെ അടിസ്ഥാനം. തിരക്കഥാകൃത്തിന് ക്ലൈമാക്സിൽ അടക്കം സംഭവിച്ച ചില പാളിച്ചകൾളെ സിനിമ മറികടക്കുന്നത് കഥയുടെ കരുത്തു കൊണ്ടാണ് എന്ന് നിസംശയം പറയാം visit www.gforgenius.in

റിലീസിന്റെ അന്ന് തന്നെ നാൽപത്തിയൊന്ന് കണ്ടു. സൂപ്പർ. കമ്യൂണിസവും ഭക്തിയും യുക്തിവാദവും പ്രണയവും എല്ലാം രസകരമായി പറഞ്ഞ് പോകുന്നു. എന്റെ സുഹൃത്തും സംവിധായകനുമായ ഷെബി ചൗഗാട്ടിന്റെ കഥ ക്ക് പ്രഗീഷിന്റെ തിരക്കഥ. climax കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി- അതൊഴിച്ച് നിർത്തിയാൽ അടുത്ത കാലത്ത് കണ്ട ഫീൽ ചെയ്ത മികച്ച സിനിമാ അനുഭവം ‘ second half മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് ശബരിമല യാ ണ്. യുക്തിവാദിയായ സഖാവിന് ഒരു പ്രത്യേക സാഹചര്യത്തിൽ മാലയിട്ട് നാൽപത്തിയൊന്ന് ദിവസത്തെ വ്രതം എടുത്ത് ശബരിമലയിൽ പോകേണ്ടി വരുന്ന കഥ രസകരമായി പറഞ്ഞിരിക്കുന്നു. ഈ സിനിമയെ പറ്റി എന്റെ സുഹൃത്തും Trivandrum Keltron Advanced Training Institute ലെ faculty യുമായ പ്രിയ എഴുതിയ റിവ്യൂ ചുവടെ വായിക്കാം. പ്രിയയുടെ തൂലികയിൽ നിന്ന് ഒരു നല്ല അഭിപ്രായം കിട്ടിയാൽ സിനിമ superhit ആകും എന്ന് ഉറപ്പാണ്. ഞാൻ ഇവിടെ ഇത്രയും കുറിക്കാൻ കാരണം സിനിമയെ പ്രണയിക്കുന്ന ഒരാൾ എന്ന നിലയിൽ നല്ല സിനിമ വിജയിക്കണം എന്നുള്ളത് കൊണ്ടാണ്. ഇനി പ്രിയയുടെ റിവ്യൂ ചുവടെ visit  www.gforgenius.in

41 എന്ന സിനിമ റിലീസ് ആവുന്നതിന് മുൻപ് വരെ ലാൽ ജോസിനെ ചീത്ത വിളിച്ച ഭക്തർ എല്ലാം ദയവായി പിരിഞ്ഞു പോണം സ്ത്രീകൾ അടക്കം ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന കാഴ്‌ചയാണ്‌ കണ്ടു വരുന്നത്. കാരണം ഈ സിനിമ ഇതുവരെ ശബരിമല സന്ദർശിച്ചിട്ടില്ലാത്തവർക്ക് അവിടെ പോയി വന്ന ഒരു പ്രതീതി ആണ് തരുക. എന്നെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലത്ത് ശബരിമലയിൽ പോയ എനിക്ക് ഈ സിനിമ കണ്ടപ്പോൾ എവിടെയോ മറന്നു പോയ പല കാര്യങ്ങളും ഓർമ്മ വന്നു. അയ്യപ്പന്മാർ കുമ്പിളിൽ കഞ്ഞി കുടിക്കുന്നതടക്കം ഇത്രയും ഡീറ്റൈൽ ആയി ഒരു ശബരിമല യാത്ര മനോഹരമായി കാണിച്ചു തന്നതിന് ലാൽ ജോസിന് ഒരു പ്രത്യേക നന്ദി. അയ്യനയ്യൻ എന്ന പാട്ട് ഇതിനോടകം എത്ര തവണ കേട്ടെന്നറിയില്ല, ഓരോ തവണ കേൾക്കുമ്പോഴും ഉള്ളിൽ അയ്യപ്പന്റെ ചൈതന്യം നിറയുന്ന പോലെ. ആദ്യപകുതിയിൽ ചേക്കുന്ന് പണ്ട് ശിവൻ കുന്ന് ആണെന്നും അങ്ങിനെ അല്ല പണ്ട് ചെഗുവേര വന്നത് കൊണ്ട് ചേക്കുന്ന് ആയത് ആണെന്നും, കട്ടൻ കാപ്പി പരിപ്പുവട നവോദ്ധാനവും, പാർട്ടി ഓഫീസിലെ സ്ത്രീ ശാക്തീകരണവും ഓണത്തിനു പകരമുള്ള വിളവെടുപ്പ് മഹോത്സവവും ചുവന്ന ബക്കറ്റും നിലവിളക്കും ജോസഫ് ഇടമറുകും ഒക്കെ ആയി സഖാക്കന്മാരെ പണ്ട് അറബിക്കഥയിൽ താങ്ങിയതിനേക്കാൾ കൂടുതൽ താങ്ങിയിട്ടുണ്ട്.അതോടൊപ്പം തന്നെ ആൾ ദൈവങ്ങളുടെ കൺകെട്ട് വിദ്യയെയും മറ്റും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാം പകുതിയിൽ സിനിമ ഒരു ട്രാവൽ മൂവി എന്ന രീതിയിൽ ആണ് പോകുന്നത്. ബിജു മേനോൻ പതിവുപോലെ അനായാസം ആയി യുക്തൻ ആയി അഭിനയിച്ചു. ഭക്തൻ ആയി അഭിനയിച്ച ശരൺജിത്തിന്റെ അഭിനയത്തെക്കാളേറെ ഞാൻ ശ്രദ്ധിച്ചത് ആ ശബ്ദം ആണ്. അദ്ദേഹം തന്നെയാണ് അത് ഡബ് ചെയ്തിട്ടുള്ളത് എങ്കിൽ കലാഭവൻ മണിയുടെ അതേ ശബ്ദം. അതുകൊണ്ട് വാവാച്ചി എന്ന കാരക്ടർ സ്‌ക്രീനിൽ വന്നപ്പോൾ എല്ലാം എനിക്ക് കലാഭവൻ മണിയെ ആണ് ഓർമ്മ വന്നത് . ഒരുപക്ഷെ എനിക്ക് മാത്രം തോന്നിയതാവാം. സിനിമ കണ്ടു തീരുമ്പോൾ ഒരുപാട് ചിന്തകൾ മനസ്സിൽ അവശേഷിക്കും. ദൈവം എന്നത് ജീവിതത്തിൽ ആരും ഇല്ല എന്ന് തോന്നുമ്പോൾ നമുക്ക് മുറുകെ പിടിക്കാൻ ഉള്ള ഒരു പിടിവള്ളി ആണ്. നല്ലത്‌ നടക്കും എന്ന് നമുക്ക് തരുന്ന ഒരു പ്രതീക്ഷ ആണ് അത്. അത് ഈ സിനിമയിൽ പറയിപ്പിക്കുന്നതും ഒരു സഖാവിനെ കൊണ്ട് തന്നെ, വെറും സഖാവ് അല്ല പണ്ട് പോലീസിനെ ബോംബ് എറിഞ് ഇപ്പോൾ ഗുരു സ്വാമി ആയി മാറിയ സഖാവ്. ദൈവം ഉണ്ട് എന്ന് തെളിയിക്കാൻ പറയും പോലെ തന്നെ ഇല്ല എന്ന് തെളിയിക്കാനും സാധ്യമല്ല എന്ന വസ്തുതയും രസകരം ആയിരുന്നു. ക്ളൈമാക്സിൽ യുക്തിപൂർവം ആയ ഒരു പ്രവൃത്തി ആണ് ഒരു നന്മയിലേക്കുള്ള വിളക്ക് ആയി മാറുന്നത്. സിനിമ തരുന്ന സന്ദേശം ആയി എന്റെ മനസ്സിൽ തോന്നിയത് ഇതാണ് അല്ലെങ്കിൽ എന്റെ വീക്ഷണത്തിൽ ഞാൻ മനസ്സിലാക്കിയത് ഇതാണ്. ഒരു മനുഷ്യൻ ജീവിതത്തിൽ യുക്തിപൂർവം പെരുമാറുന്ന ഒരു ഭക്തൻ ആയിരിക്കണം. യുക്തിയും ഭക്തിയും ചേരുമ്പോൾ ആണ് ജീവിതം പൂർണം ആവുന്നത്. 41 ഒരു നല്ല സിനിമയാണ്. സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്നത് ചിലപ്പോൾ വേറെ എന്തെങ്കിലും സന്ദേശം ആയിരിക്കാം. അത് തന്നെയാണ് ഈ സിനിമയുടെ ഉദ്ദേശം, സിനിമ കാണുന്ന ഓരോരുത്തരെയും കൊണ്ട് ചിന്തിപ്പിക്കുക. visit    www.gforgenius.in

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

#41movie #www.gforgenius.in  നാൽപത്തിയൊന്ന് #laljose #41movieofficial

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts