51) MY BLOG- JANUARY 2020

എന്റെ പുതുവർഷ ബ്ലോഗിലേക്ക് സ്വാഗതം. എഴുതാൻ ധാരാളം ആശയങ്ങൾ മനസിലേക്ക് കടന്ന് വരുന്ന ഒരു കാലഘട്ടമാണ് ഇത്. എന്നാൽ അതേ സമയം എഴുത്തിൽ ഒരു പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്നു. കാരണം ആശയങ്ങളെ മനസിലിട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനുള്ള സമയവും ഏകാഗ്രതയും കിട്ടുന്നില്ല. സമയവുമായി ഞാൻ മല്ലിടുകയാണ് എന്ന് തന്നെ പറയാം. വാഗ് ദേവതയുടെ അനുഗ്രഹത്തിന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു. ചില സമയത്ത് ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുന്നത് പോലെ തോന്നും , വലിയ ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാകാം. അപ്പോൾ ഞാൻ ബൈബിൾ വ്യാഖ്യാനങ്ങളിലോ ഭഗവത് ഗീതയിലോ അഭയം തേടും. ഇവ രണ്ടുമാണ് ഞാൻ വായിച്ചിട്ടുള്ള ഏറ്റവും വലിയ self help പുസ്തകങ്ങൾ’ നീ അന്വേഷിപ്പിൻ നിനക്ക് കണ്ടെത്തും. നീ മുട്ടുവിൻ നിനക്ക് തുറന്നു കിട്ടും എന്ന് ബൈബിൾ പറയുന്നു. നിങ്ങൾ വിശ്വാസത്തോടെ ആ നീല മലകളോട് കടലിലേക്ക് നീങ്ങിപ്പോകാൻ ആവശ്യപ്പെട്ടാൽ അവ തീർച്ചയായും പോകും എന്ന് യേശു ദേവൻ അരുളി ചെയ്തു. ,

, ,

എല്ലാവരുടെയും ആവശ്യത്തിന് വേണ്ടത് ഈ ഭൂമിയിൽ ഉണ്ടെന്നും ആർത്തിക്ക് വേണ്ടത് ഇല്ലെന്നും പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഒരു വിഭാഗം കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോൾ മറ്റൊരു വിഭാഗം കടുത്ത ആർത്തിയിലൂടെ എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു. ,

നല്ല മാർഗ്ഗത്തിൽ കൂടി മാത്രം സമ്പാദിക്കണമെന്നും അങ്ങിനെ ഉണ്ടാക്കുന്ന പണത്തിന്റെ ഒരു ഭാഗം സക്കാത്തായി അശരണർക്കും ആലംബഹീനർക്കും ദാനം ചെയ്യുന്ന മെന്നും പഠിപ്പിച്ച പരിശുദ്ധ നബി തിരുമേനിയുടെ ആശയമാണ് നാം പ്രാവർത്തികമാക്കേണ്ടത്. ,

ഇനി എന്റെ കഴിഞ്ഞ മാസത്തെ വിശേഷങ്ങൾ പങ്കുവെക്കാം. പുനലൂർ സബ് രജിസ്ട്രാറാഫീസിലേക്ക് മാറ്റം കിട്ടിയ ഞാൻ അവിടെ ജോയിൻ ചെയ്തു. സബ് രജിസ്ട്രാർ ആൽഫാ ജോണി സാറും സൂപ്രണ്ട് അശോകൻ സാറും മറ്റ് സഹപ്രവർത്തകരും ഊഷ്മളമായി എന്നെ വരവേറ്റു. അക്ഷരാർത്ഥത്തിൽ സ്നേഹവും സഹകരണവും കൊണ്ട് അവർ എന്നെ ശ്വാസം മുട്ടിച്ചു എന്ന് തന്നെ പറയാം. എനിക്ക് അവരോട് നന്ദി പറയാൻ വാക്കുകളില്ല. നാലരവർഷം ഐജി ഓഫീസിൽ ഇരുന്ന് സബിലെ ജോലികൾ എല്ലാം ഞാൻ മറന്നു പോയിരുന്നു. ഓഫീസിലെ രജനി സാറും രാജാ സാറും സജിത സാറും അങ്ങേയറ്റം ക്ഷമയോടെ എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നു. ബാധ്യതാ സർട്ടിഫിക്കറ്റ് സെർച്ച് ചെയ്യുന്നത് പോലും ഞാൻ മറന്ന് പോയിരുന്നു. , ,

പുതുവർഷം ആഗതമായിരിക്കുകയാണല്ലോ. നിങ്ങൾ എല്ലാവരും New Year resolutions എടുക്കുന്ന തിരക്കിൽ ആയിരിക്കും. അക്കൂട്ടത്തിൽ ഞാനും എന്റെ ഏറ്റവും മോശപ്പെട്ട രണ്ട് സ്വഭാവങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു

, ഒന്നാമതായി എല്ലാ വിധത്തിലുള്ള തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കുക എന്ന തീരുമാനമാണ്. പ്രത്യേകിച്ചും Social media യിലെ തർക്കങ്ങൾ ‘ നല്ല സൗഹൃദങ്ങൾ നഷ്ടപ്പെടുന്നു എന്നതിൽ കവിഞ്ഞ് യാതൊരു പ്രയോജനവും അതുകൊണ്ടില്ല’ ഉദാഹരണമായിട്ട് അടുത്ത കാലത്ത് ബലാൽസംഗ കേസ് പ്രതികളെ Police encounter ചെയ്ത വിഷയത്തിൽ പോലീസ് നടപടി തെറ്റായി പോയി എന്ന് ഞാൻ എഴുതി. തുടർന്ന് എല്ലാവരും കൂടി എന്നെ പൊങ്കാലയിട്ടു. അത് എനിക്ക് വലിയ വിഷമമായി. ഞാൻ ഒരു ലോലഹൃദയത്തിന് ഉടമയാണ്. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതി നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ ഒരു കാര്യത്തിനും അഭിപ്രായ ഐക്യം ഉണ്ടാകില്ല.. അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉള്ള നാടാണ്. , ,

ഞാൻ ഒരു പെർഫക്ഷനിസ്റ്റാണ് എന്നതാണ് ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ച രണ്ടാമത് ദുശീലം. അതായത് പൂർണ്ണതയ്ക്കു വേണ്ടി ദാഹിക്കുന്ന വ്യക്തി എന്നർത്ഥം. മർമ്മം അറിയുന്ന മർമ്മയോഗിക്ക് ഭാര്യാസംസർഗ്ഗം പോലും ഇല്ലാതായി (എവിടെ തൊട്ടാലും മർമ്മം) എന്ന് പറയുന്നതുപോലെയാണ് ഞങ്ങൾ Perfectionist ക ളു ടെ കാര്യം. അതായത് ഒരു ആശയം മനസിൽ തോന്നുന്നു. അതിനെ കഥയാക്കി മാറ്റുന്നു. വായിച്ച് നോക്കുന്നു. തൃപ്തി വരുന്നില്ല. വീണ്ടും മാറ്റി എഴുതുന്നു. ഇത് പല തവണ ആവർത്തിച്ച് തൃപ്തി വരാതെ final draft ഉം കീറിക്കളയുന്നു. ഏറ്റവും മികച്ചതേ എഴുതാവൂ എന്ന നിർബന്ധബുദ്ധി എന്റെ വിലപ്പെട്ട സമയത്തെയും പ്രയത്നത്തെയും കൊല്ലുന്ന അവസ്ഥ – ഇനി മുതൽ ഈ കാര്യത്തിൽ കുറച്ച് വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ചു.

ജി ഫോർ ജീനിയസിന്റെ എല്ലാ വായനക്കാർക്കും ഐശ്വര്യപൂർണമായ പുതുവർഷം ആശംസിക്കുന്നു. ഈ പുതുവർഷത്തിൽ എന്റെ BLOG ൽ മൊത്തം 4 പോസ്റ്റുകളാണ് ഉള്ളത്. നിങ്ങൾ ഈ വായിക്കുന്ന പോസ്റ്റ് കൂടാതെ വിജയത്തിന്റെ താക്കോൽ എന്ന ഒരു segment ഉണ്ട്.( എന്റെ മെന്ററായ Dr. Martin Payyappilly. യുടെ self help book നെ അധികരിച്ച് ഞാൻ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ആദ്യ ഭാഗമാണ് ഇത്.) പിന്നെ രണ്ട് മനോഹരമായ കഥകൾ. എനിക്ക് പേടിയാണ് എന്ന ചെറുകഥയും വിവാഹം സ്വർഗ്ഗത്തിൽ എന്ന നീണ്ട കഥയും. എല്ലാ മാസവും മികച്ച കഥകളും ലേഖനങ്ങളുമായി G FOR GENIUS നിങ്ങളെ തേടി എത്തുന്നു . ഇന്ന് അച്ചടി മാധ്യമങ്ങൾക്ക് പോലും ഇല്ലാത്ത സ്വീകാര്യതയാണ് Facebook തുടങ്ങിയ നവ മാധ്യമങ്ങൾക്ക് ഉള്ളത്. പുസ്തകം പോലെ വില കൊടുത്ത് വാങ്ങേണ്ടതില്ല. Internet connection ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി പോലും കഥകൾ വായിക്കപ്പെടുന്നു. ഈ സാങ്കേതിക വിദ്യയുടെ സ്രഷ്ടാക്കൾക്ക് നന്ദി പറഞ്ഞ് കൊണ്ട് അടുത്ത മാസം വീണ്ടും സംവദിക്കാം എന്ന ഉറപ്പിൻമേൽ താൽകാലികമായി വിട വാങ്ങുന്നു. www.gforgenius.in  നിങ്ങളുടെ  സ്വന്തം          ഗിരീഷ് നമശിവായം

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts