എനിക്ക് കുട്ടിക്കാലം മുതലേ ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു. ഒരു ദിവസത്തെ കാര്യങ്ങൾ തന്നെ ചിലപ്പോൾ പേജുകളോളം എഴുതും. ചെറുകഥയും സിനിമയ്ക്കുള്ള plot ഉം ഒക്കെ എഴുതിവെക്കും. ഓരോ വർഷവും മൂന്നും നാലും ഡയറികൾ കാണും. അവയെല്ലാം കൂടി രണ്ട് മൂന്ന് വലിയ ട്രങ്ക് പെട്ടികളിലാക്കി എൻ്റെ മുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞാൻ ഒരു perfectionist ആയതു കൊണ്ടാകാം , കഥകൾ അയച്ച് കൊടുക്കുന്നതും പ്രസിദ്ധീകരിച്ച് വരുന്നതും വിരളമായിരുന്നു. അങ്ങനെ കാലങ്ങൾ കടന്ന് പോകവേ 2017 അവസാനം ഞാൻ സിനിമയ്ക്ക് വേണ്ടി എഴുതിയ തിരക്കഥകളുമായി സിനിമാക്കാരുടെ appointment നായി നടക്കുന്ന സമയം. ആരും എന്നെ വിശ്വാസത്തിൽ എടുക്കാൻ തയ്യാറായില്ല. തിരക്കഥ വായിച്ച് കേൾക്കാൻ പോയിട്ട് സ്വസ്ഥമായി എന്നെ കേൾക്കാൻ പോലും ആരും തയ്യാറായില്ല. സിനിമയാണ് എൻ്റെ ultimate Aim. ഈ അവസ്ഥയെ എങ്ങനെ അതിജീവിക്കാം എന്ന് തല പുകഞ്ഞ് ആലോചിച്ചതിൻ്റെ ഫലമാണ് മകൾക്ക് എന്ന പ്രഥമ കഥാ സമാഹാരം.
അതിന് വേണ്ടി ഡയറികളിൽ നിന്നും ഭേദപ്പെട്ട 40 കഥകൾ ഞാൻ വേറെ വെള്ള പേപ്പറിൽ മാറ്റി എഴുതി. അതിൽ നിന്നും യോഗ്യമായ കഥകൾ കണ്ടെത്തുന്നതിന് വേണ്ടി എൻ്റെ പ്രിയപ്പെട്ട രാ ധുമായെ (കവിയത്രി രാധു പുനലൂർ ) സമീപിച്ചു. അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. എൻ്റെ മോശം കയ്യക്ഷരം വായിച്ചെടുക്കാൻ അവർ ഏറെ ബുദ്ധിമുട്ടി. ഒടുവിൽ 27 കഥകൾ തിരഞ്ഞെടുത്തു. അതിന് ഉചിതമായ ഒരു അവതാരികയും എഴുതി നൽകി. നല്ല സമയം എടുത്ത് കഥകൾ വായിച്ച് എല്ലാ കഥകളെയും സ്പർശിച്ച് കൊണ്ടുള്ള അവതാരിക . സാധാരണ ഒരു സാഹിത്യകാരനിൽ നിന്ന് അവതാരിക എഴുതി കിട്ടണമെങ്കിൽ കുറഞ്ഞത് 25000 രൂപ എങ്കിലും കൊടുക്കണം. ഞാൻ രാധുമായോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അടുത്തത് ബുക്ക് ആര് പ്രസിദ്ധീകരിക്കും എന്നതാണ്. DC Books, മാതൃഭൂമി. സൈകതം, പൂർണ്ണ തുടങ്ങി ഒരു മാതിരിപ്പെട്ട പ്രസാധകരെ എല്ലാം സമീപിച്ചു. ഒരു 60000 രൂപ ഞാൻ മുടക്കിയാൽ അവർ ബുക്ക് പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ബുദ്ധിപൂർവ്വം ചിന്തിച്ചു. എന്ത് കൊണ്ട് എനിക്ക് തന്നെ പ്രസിദ്ധീകരിച്ചു കൂടാ എന്ന് ചിന്തിച്ചതിൻ്റെ ഫലമായി G publications രൂപം കൊണ്ടു. എൻ്റെ അച്ഛനും അമ്മയും ഭാര്യയും Partners ആയി Partnership firm ആയിട്ടാണ് രൂപം കൊടുത്തത്. എൻ്റെ സുഹൃത്തും അഭ്യുദയകാംഷിയുമായ കേരള’ ഫോക്കസ് ചീഫ് എഡിറ്റർ വിഷ്ണു ദേവ് ബുക്ക് അച്ചടിക്കുന്നതിന് വേണ്ട സഹായ സഹകരണങ്ങൾ നൽകി. അങ്ങനെ വഞ്ചിയൂർ അക്ഷര ഓഫ്സെറ്റിലൂടെ 1000 ബുക്കുകൾ യാഥാർത്ഥ്യമായി ‘
പുസ്തക പ്രകാശനം കഴിയുന്നത്ര ലളിതമായി പുനലൂരിൽ വെച്ച് നടത്തുവാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഞാൻ ജോലി ചെയ്യുന്ന രജിസ്ട്രേഷൻ വകുപ്പിൻ്റെ മേധാവിയും എൻ്റെ ഏറ്റവും വലിയ അഭുദയകാംഷിയുമായ ബഹുമാനപ്പെട്ട Joint IG P K SaJan Kumar ഇടപെട്ട് ബഹു രജിസ്ട്രേഷൻ മന്ത്രി ജി സുധാകരനെ കൊണ്ട് തിരുവനന്തപുരം നഗരത്തിലെ പ്രൗഡഗംഭീര ചടങ്ങിൽ വെച്ച് കഥാസമാഹാരം പ്രകാശനം ചെയ്യപ്പെട്ടു. അനുഗൃഹീത ഗായകൻ കൂടിയായ സാജൻ സാർ ആ ചടങ്ങിനെ തൻ്റെ സ്വരമാധുരി കൊണ്ട് ധന്യമാക്കി
ബുക്കിൻ്റെ വിൽപ്പനയിൽ എൻ്റെ വകുപ്പിലെ സഹപ്രവർത്തകർ വളരെ സഹായിച്ചു. വായനാശീലം ഇല്ലാത്തവർ പോലും ബുക്ക് വാങ്ങി വായിക്കുന്ന സാഹചര്യം ഉണ്ടായി. ഈ സംരംഭത്തിൽ നിന്നും ലാഭം കിട്ടിയ തുക 2018 ലെ പ്രളയ ദുരിതാശ്വാസത്തിന് തന്നെ നൽകി മാതൃകയായി.
ബാക്കി വന്ന ഒരു 100 ബുക്ക് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അത് എൻ്റെ സൗഹൃദങ്ങൾ വളർത്തുന്നതിന് വേണ്ടി ഉപയോഗിക്കും. Dr. Alexander Jackob lAS , അശോകൻ ചരുവിൽ, മല്ലിക സുകുമാരൻ, Cartoonist Sukumar, Artist Ak Gopidas, Artist NG Suresh Kumar (മംഗളം), Film Directors shebi Chowghat (ബോബി ), Kiron prabhakaran ( താക്കോൽ ഫെയിം)., സന്തോഷ് സൗപർണിക. ( അർധനാരി ) നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (ഛായാ മുഖി ഫെയിം) തുടങ്ങിയ മഹദ് വ്യക്തികളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും ഈ ബുക്ക് നിമിത്തമായി.
എൻ്റെ ജീവിത പരിസരങ്ങളിൽ നിന്ന് തന്നെയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും രൂപപ്പെടുത്തി എടുത്തത്. മിക്കതിലും എന്നെ തന്നെ ഒരു കഥാപാത്രമായി പ്ലെയ്സ് ചെയ്ത് Narrative രീതിയിൽ കഥ പറഞ്ഞ് പോകുന്നു. എനിക്ക് ഏറ്റവും comfortable ആയ രീതിയാണ് ഇത്. എന്നാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അത് എൻ്റെ പരിമിതിയാണെന്നും അതിനെ overcome ചെയ്യണമെന്നും അശോ കേട്ടൻ ഉപദേശിക്കുകയുണ്ടായി.
പതിനാല് വർഷം മുമ്പത്തെ കഥയാണ്. ഞാൻ changanassery Rms ൽ ജോലി ചെയ്യുന്ന കാലഘട്ടം. അനിയൻ സാറാണ് Sub Record officer. ഞാൻ arrangement clerk cum cashier. അന്നവടെ ബാലൻ എന്ന് പേരായ മുഴുവൻ സമയ മദ്യപാനിയായ Sorting Assistant ഉണ്ടായിരുന്നു. ഓരോ ദിവസവും പുള്ളിയുടെ മദ്യപാനത്തെപ്പറ്റി ഓരോ കഥകളാണ് പ്രചരിച്ചിരുന്നത്. പുള്ളിയുടെ ശമ്പള ബില്ല് തയ്യാറാക്കുന്നത് ഞാനാണ്. അത് ഒരു ഭഗീരഥപ്രയത്നം തന്നെ ആയിരുന്നു. State Govt പോലെ അല്ല , ഇവിടെ ജോലിക്ക് വന്നാലേ ശമ്പളം എഴുതാനാകൂ. ശമ്പളം ഇല്ലെങ്കിൽ ബാലേട്ടന് കടം കൊടുക്കേണ്ട ബാധ്യത കൂടി ഞങ്ങൾ സഹപ്രവർത്തകരിൽ വന്ന് ചേരും . അന്ന് ഓഫീസിൽ വെറുതെ ഇരുന്ന സമയം ഞാൻ ബാലേട്ടനെ പറ്റി ഒരു മദ്യപാനി ജനിക്കുന്നു എന്ന പേരിൽ ഒരു കഥ എഴുതി അനിയൻ സാറിനെ കാണിച്ചു. Rms ലെ ഞങ്ങളുടെ സംഘടനയായ NFPE (National Federation of postal Employees ) ൻ്റെ മാസികയിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചാണ് ആ കഥ എഴുതിയത്. എന്നാൽ ബാലന് വിഷമമാകും എന്ന് പറഞ്ഞ് അനിയൻ സാർ നിരുൽസാഹപ്പെടുത്തി. ബാലഗോപാലൻ എന്ന സർക്കാർ ജീവനക്കാരനായ യുവാവ് മദ്യത്തിന് അടിമയാകുന്നതും ഒടുവിൽ അതിൽ നിന്ന് മോചനമില്ലാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നതുമാണ് ഞാൻ കഥയിൽ എഴുതിയിരുന്നത്. ഈ കഥ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഞാൻ Rms ലെ ജോലി വിട്ടു. സബ് രജിസ്ട്രാർ ഓഫീസിലെ ജോലി സ്വീകരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഓഫീസിൽ ആധാരത്തിലെ പുറത്തെഴുത്ത് പകർത്തുന്ന സമയം ചങ്ങനാശേരി നിന്ന് ആൻ്റണിച്ചേട്ടൻ്റെ ഫോൺ . ബാലേട്ടൻ മരിച്ചു. ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. ഈശ്വരാ ഞാൻ തലയിൽ കൈ വെച്ച് ഇരുന്നു പോയി. എൻ്റെ കഥ അറം പറ്റിയതു പോലെ
മകൾ എന്ന അസ്തിത്വത്തെ കേന്ദ്രീകരിച്ചാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും . മകൾക്ക് എന്ന തലക്കെട്ട് കഥ തന്നെ എടുത്താൽ അതിലെ മൊബൈലിൽ വീഡിയോ ഗെയിം കളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഏഴു വയസുകാരി കുറുമ്പിയെ നിങ്ങൾക്കും പരിചയം കണ്ടേക്കാം. പ്രവാസം എന്ന കഥയിൽ ദീർഘകാലത്തെ വിദേശവാസം കഴിഞ്ഞ് വരുന്ന അച്ഛന് സ്വന്തം മകളെ തിരിച്ചറിയാൻ കഴിയുന്നില്ല. സീമന്തിനി എന്ന കഥയിൽ കുറച്ചു വളർന്ന പെൺകുട്ടിയുടെ കരിഞ്ഞുണങ്ങിയ വിവാഹ സ്വപ്നങ്ങളെ വരച്ച് കാട്ടുന്നു . ജയിലിൽ നിന്ന് എന്ന കഥ പുതിയ കാല ഘട്ടത്തിൻ്റെ നേർ ചിത്രം ആണ്, അച്ഛൻ്റെ മദ്യപാനികളായ സുഹൃത്തുക്കളാൽ പിച്ചിച്ചീന്തപ്പെട്ട മകളെ നെഞ്ചോടടക്കി പിടിക്കുന്ന മാതൃഹൃദയത്തിൻ്റെ വിങ്ങലാണ് ആ കഥ
എനിക്ക് പേടിയാണ് എന്ന ചെറുകഥ മകൾക്ക് എന്ന ടൈറ്റിലിനെ അന്വർത്ഥമാക്കുന്ന മറ്റൊരു കഥയാണ്. വിവാഹം സ്വർഗ്ഗത്തിൽ എന്ന കഥയിൽ സ്ത്രീധനം കൊടുത്തിട്ടുള്ള വിവാഹം തനിക്ക് വേണ്ട എന്ന് പ്രഖ്യാപിക്കുന്ന മകളെ ഓർത്ത് അഭിമാനം കൊള്ളുന്ന അച്ഛനെ കാണാം
. ഒരു നക്സലൈറ്റിൻ്റെ കഥ എന്ന കഥ വർത്തമാനകാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. വ്യാജ ഏറ്റുമുട്ടലുകളാണ് ആ കഥയിലെ പ്രതിപാദ്യ വിഷയം ‘ ആത്മാവ് പറഞ്ഞത് എന്ന കഥ symbolic ആയി എൻ്റെ വ്യക്തി ജീവിതത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നാണ്. പ്രവാസം എന്ന കഥ എൻ്റെ തന്നെ ഒരു അമ്മാവൻ്റെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരു അനുകൽപനമാണ്.
ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ self marketing ൻ്റെ ഭാഗമായി ഈ ബുക്ക് ഇറക്കിയപ്പോൾ ഞാൻ കരുതിയത് എൻ്റെ തിരക്കഥകൾ വായിച്ച് കേൾക്കാൻ സിനിമാക്കാർ മൽസരിക്കും എന്നാണ്. ഒന്നും ഉണ്ടായല്ല. എൻ്റെ ഭാഗത്തും തെറ്റുണ്ട്. ജോലിയിൽ ഇരുന്നു കൊണ്ടുള്ള ശ്രമങ്ങൾക്ക് പരിമിതി ഉണ്ടല്ലോ. കുറച്ച് റിസ്ക് എടുക്കാൻ തയ്യാറാകണമായിരുന്നു. comfort zone ന് വെളിയിൽ വരുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പരിമിതമായ തോതിൽ ലീവ് എടുക്കുക എന്നത് മാത്രമാണ്. അല്ലാതെ ജോലി ഉപേക്ഷിക്കുന്നതു പോലെ ഉള്ള മണ്ടത്തരം ഒന്നും ഞാൻ ചെയ്യില്ല. വീട്ടുകാരിയുടെ ആശങ്ക ദുരീകരിക്കുന്നതിന് വേണ്ടിയാണ് ഇത് ഇവിടെ കുറിച്ചത്.
പിന്നീട് എൻ്റെ കഥകളും ലേഖനങ്ങളും കൂടുതൽ പേരിൽ എത്തിക്കുന്നതിന് വേണ്ടി ജി ഫോർ ജീനിയസ് .എന്ന പേരിൽ Blog ഇറക്കി. www.gforgenius.in ഇത്തവണ അമ്പരപ്പിക്കുന്ന റിസൽറ്റ് ആയിരുന്നു. കാരണം Blog ന് reach കൂടുതൽ ആണ്. എല്ലാത്തിനും ഒരു ഫലം കണ്ട് തുടങ്ങിയപ്പോഴാണ് കൊറോണയുടെ രൂപത്തിൽ എല്ലാം കീഴ്മേൽ മറിഞ്ഞത് . എന്നാൽ എന്നെ ലക്ഷ്യം നേടുന്നതിൽ നിന്നും തടയാൻ ഒരു കൊറോണയ്ക്കും കഴിയില്ല. ഒരു പക്ഷേ അത് രണ്ടോ മൂന്നോ വർഷം നീണ്ടു പോയേക്കാം. കൊറോണയെ തുടർന്ന് വരാൻ സാധ്യതയുള്ള സാമ്പത്തിക മാന്ദ്യം മറ്റേത് മേഖലയെയും പോലെ സിനിമാ വ്യവസായത്തെയും ബാധിച്ചേക്കാം. സംഭവാമി യുഗേ യുഗേ ‘. ഞാൻ എല്ലാ കാര്യങ്ങളെയും positive ആയിട്ടാണ് കാണുന്നത്.
❤ ഗിരീഷ് നമശിവായം❤❤❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

