7) CHARITY BEGINS AT HOME

ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരിച്ച ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. അയാള്‍ ദൈവത്തോട് താന്‍ എന്താണ് ദാരിദ്യത്തില്‍ ജീവിച്ചത് എന്നാരാഞ്ഞു. ദൈവത്തിന്റെ മറുപടി അയാളെ ആശ്ചര്യപ്പെടുത്തി.ഒന്നും ദാനം ചെയ്യാതെ ജീവിച്ചതു കൊണ്ടാണ് അയാള്‍ ദാരിദ്ര്യത്തില്‍ ആണ്ടുപോയത് എന്ന് ദൈവം മറുപടി പറഞ്ഞു.
ദരിദ്രനായ തന്റെ പക്കല്‍ ദാനം ചെയ്യാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ദരിദ്രന്‍ മൊഴിഞ്ഞു

ആരു പറഞ്ഞു ഒന്നും ഇല്ലെന്ന് . മറ്റുള്ളവര്‍ക്കായി പങ്ക് വെക്കാന്‍ അഞ്ച് നിധികള്‍ നിന്റെ പക്കല്‍ ഉണ്ടായിരുന്നു. അത് നീ ഉപയോഗിച്ചില്ല. ഒന്നാമതായി നിന്റെ മുഖം. മറ്റുള്ളവരെ നോക്കി നീ പുഞ്ചിരിക്കുമ്പോള്‍ നീ അവര്‍ക്ക് സന്തോഷം ദാനമായി നല്‍കുകയാണ്. അടുത്തത് നിന്റെ രണ്ട് കണ്ണുകള്‍. ദയാവായ്‌പോടെ സ്‌നേഹത്തോടെ ഈ ലോകത്തെ നോക്കി കാണുന്നതിന് വേണ്ടിയുള്ളവയായിരുന്നു അവ. അടുത്തത് നിന്റെ നാവ്. അന്യനെ പറ്റി കുറ്റം പറയാതെ എല്ലാവരെയും പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് നിനക്ക് ഞാന്‍ നാവ് നല്‍കിയത്. നാലാമത്തെ നിധി നിന്റെ ഹൃദയമാണ്.നൈര്‍മ്യലത്തോടും ഹൃദയശുക്തിയോടും കൂടി സദ്ചിന്തകള്‍ വളര്‍ത്തി അന്യരിലെ നന്‍മ മാത്രം ദര്‍ശിച്ച് ഉദാരമതിയായി ജീവിക്കാനാണ് നിനക്ക് ഞാന്‍ ഹൃദയം നല്‍കിയത്. അഞ്ചാമത് നിന്റെ ശരീരം. ശരീരം കൊണ്ട് നിനക്ക് കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാമായിരുന്നു. ദാനം എന്ന് പറയുമ്പോള്‍ പണം തന്നെ ദാനമായി നല്‍കണം എന്നില്ല. ഈ അഞ്ച് നിധികള്‍ ദാനം ചെയ്തിരുന്നുവെങ്കില്‍ പോലും നീ വലിയ സമ്പന്നന്‍ ആയി മാറുമായിരുന്നു.

എന്റെ വീട്ടില്‍ എന്റെ മകളുടെ പിറന്നാള്‍ദിനം, അപ്പൂപ്പന്റെ ശ്രാദ്ധം തുടങ്ങിയ ദിവസങ്ങളില്‍ ഏതെങ്കിലും അനാഥാലയത്തില്‍ ഭക്ഷണം കൊടുക്കുക ഒരു പതിവാണ്. എന്റെ കഥാസമാഹാരത്തിന്റെ ലാഭത്തില്‍ നിന്നും 15000 രൂപയും ചാരിറ്റിക്കാണ് വിനിയോഗിച്ചത്. നമ്മള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണുന്ന നമ്മുടെ മക്കള്‍ കൂടുതല്‍ ദയാലുക്കളും ഉദാരമതികളുമായി മാറുന്നു

ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അന്ന ദാനമാണ്. വിശന്ന് വലഞ്ഞവര്‍ക്ക് ഭക്ഷണം ലഭിക്കുമ്പോള്‍ ആശ്വാസവും പൂര്‍ണ്ണതൃപ്തിയും കിട്ടുന്നു. മറ്റ് ഏത് ദാനമായാലും കിട്ടുന്നയാളിന് പൂര്‍ണ്ണതൃപ്തി അസാധ്യമാണ്.അന്നദാനം ചെയ്യുന്നവര്‍ക്ക് സദ്കീര്‍ത്തിയും വര്‍ദ്ധിച്ച ഐശ്വര്യവും ഉണ്ടാകും. അതുകൊണ്ട് അന്നദാനം ചെയ്യാന്‍ ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കി കളയരുത്.

അന്നദാനം കഴിഞ്ഞാല്‍ ശ്രേഷ്ഠമായ ദാനമായി ഞാന്‍ പരിഗണിക്കുന്നത് വിദ്യാദാനമാണ്. വിദ്യ കൊടുക്കുന്തോറും ഏറി വരും. നിര്‍ധന കുടുംബത്തില്‍ നിന്നും പഠിക്കാന്‍ താല്‍പര്യവും കഴിവും ഉള്ള കുട്ടികളെ കണ്ടെത്തി അവരെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിച്ച് ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്നത് ചാരിറ്റി സംബന്ധിച്ചുള്ള എന്റെ ഒരു പ്രധാന ലക്ഷ്യമാണ്. ഇപ്പോള്‍ എന്റെ കയ്യില്‍ അതിനുള്ള പണം ഇല്ല എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഭാവിയില്‍ കഥ മാറും. എന്റെ വരുമാനത്തിന്റെ 25 ശതമാനം ഞാന്‍ ചാരിറ്റിക്ക് വേണ്ടി നീക്കി വെക്കും.

എനിക്ക് ഒരു നക്ഷത്രവീക്ഷണം ഉണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെ ജീവിതം രൂപപ്പെടുത്തുന്നതിന് ഞാന്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. എന്റെ നക്ഷത്ര വീക്ഷണം ഭൂഗോളത്തെയാകെ വലയം ചെയ്യുന്നു. മഹത്തായ ഒരു ലക്ഷ്യം എന്നെ ആവേശഭരിതനാക്കുന്നു. എനിക്ക് വേണ്ടി അതിവിശിഷ്ടമായ ഒരു ജീവിതത്തെ സങ്കല്‍പ്പിച്ച് എടുക്കുവാന്‍ ഞാന്‍ എനിക്ക് അനുവാദം കൊടുക്കുന്നു

മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടിയുള്ള എന്റെ ആവേശകരമായ സേവനത്തെ ഞാനറിയുന്നു. എന്റെ ആവേശകരമായ ഭവിഷ്യം പൂര്‍ത്തീകരിക്കുന്നതിലൂടെ ഞാന്‍ മുഴുവന്‍ ലോകത്തെയും സ്പര്‍ശിക്കുന്നു.ആഗോളവ്യാപകമായ സ്വാധീനം ചെലുത്താനും ശാശ്വതമായ ഒരു സമ്പത്ത് ലോകത്തിന് കൈമാറാനും നിയോഗിക്കപ്പെട്ടയാളാണ് ഞാന്‍. എന്റെ സ്വാധീനം വര്‍ധിക്കുന്തോറും ലക്ഷ്യങ്ങള്‍ പിന്തുടരാനുള്ള എന്റെ ആവേശവും വര്‍ധിക്കുന്നു.

എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു. 

സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം

ഗിരീഷ് നമശിവായം ( 2019 മെയ് 6 )

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts