80) “രേഖാചിത്രം” Amazing Cinema Experience-My Review

“രേഖാചിത്രം” Amazing Cinema Experience-My Review

                                      രേഖാചിത്രം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് മിറാക്കിൾ ഫിലിം സൊസൈറ്റിയുടെ അഭിനന്ദനങ്ങൾ..  Alternative History അഥവാ ചരിത്രത്തിന്റെ അപനിർമ്മാണം എന്ന മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത പുതിയ ഒരു ജോണർ ഈ സിനിമ പരിചയപ്പെടുത്തുന്നു. രാമു സുനിലും ജോൺ മാന്ത്രിക്കലും ചേർന്ന് ഒരുക്കിയ intelligent script ജോഫിൻ T ചാക്കോയുടെ മികച്ച direction കൂടി ഒത്തു ചേർന്നപ്പോൾ 2025 ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ പിറന്നു. കാതോടു കാതോരം എന്ന മമ്മൂട്ടി-ഭരതൻ  സിനിമയുടെ സെറ്റിൽ നടക്കുന്ന പ്രധാന കഥാ തന്തു real ആണ് എന്ന് തോന്നിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ Vintage മമ്മൂട്ടിയെ പുനസൃഷ്ടിച്ചത് മറ്റൊരു കൌതുകക്കാഴ്ചയായി. ചിത്രത്തിൽ മമ്മൂക്ക വരുന്ന രംഗങ്ങൾ എല്ലാം വളരെ സ്വഭാവികമായി തോന്നിച്ചു. ദേവദൂതർ പാടി എന്ന പഴയ ഹിറ്റ് ഗാനത്തിന്റെ ആദ്യ ചരണം ഷൂട്ട് ചെയ്ത രീതി റീക്രിയേറ്റ് ചെയ്തത് മനോഹരമായിരുന്നു. ബ്രഹ്മാണ്ട ബജറ്റ് സിനിമയായ ഇന്ത്യൻ 2 വിൽ A I Technology എത്ര മാത്രം വികലമായിട്ടാണ് ഉപയോഗിച്ചത് എന്നതുമായി ഇതിനെ താരതമ്യപ്പെടുത്താൻ ഞാൻ മുതിരുകയാണ്. ഇന്ത്യൻ സിനിമയ്ക്കു മുമ്പേ മലയാള സിനിമ സഞ്ചരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. ഭാവിയിൽ പ്രേംനസീറും ജയനും സത്യൻ മാഷുമൊക്കെ സിനിമയിൽ Guest appearance ലും കാമിയോ റോളിലും ഒക്കെ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല. പിന്നെ രേഖാചിത്രത്തിന്റെ പബ്ലിസിറ്റി പോസ്റ്ററുകൾ കണ്ടിട്ട് ഇത് സിസ്റ്റർ അഭയ കേസ് കഥ ആണെന്ന്  ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. അവരോടായി പറയട്ടെ. സിനിമ ഒരു രക്ഷയും ഇല്ലാത്ത ഫീലാണ്. ഇത് തിയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ്. അതും repeat watchable one. വലിയ മാസ് ഒന്നും പ്രതീക്ഷിക്കരുത്. എന്നാൽ ആസിഫ് അലിയുടെ കഥാപാത്രം ഷാജു ശ്രീധറുമായി കൊമ്പു കോർക്കുന്ന രംഗം അന്യായ മാസ് ഫീലാണ് ഉണ്ടാക്കിയത്. കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകരുമായി ഇമോഷണലീ കണക്റ്റഡ് ആകുന്നുണ്ട്. കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ ഗംഭീര പ്രകടനം. എഡിറ്റിങ് ടീമും ബാക്ക് ഗ്രൌണ്ട് സ്കോറും എല്ലാം ഒന്നിനൊന്ന് മികച്ചു നിന്നു. അടുത്ത കാലത്ത് ഇത്രയും സംതൃപ്തി തന്ന ഒരു തിയറ്റർ അനുഭവം വേറെ ഇല്ല തന്നെ. ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത് ഈ സിനിമയുടെ നിർമ്മാതാവ് ശ്രീ വേണു കുന്നപ്പിള്ളിയാണ്. മാളികപ്പുറം, 2018, ഇപ്പോൾ രേഖാചിത്രവും സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. അദ്ദേഹത്തെ ഞാൻ ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ  ഫോളോ ചെയ്തിരുന്നു. വളരെ സെൻസിബിൾ ആയ വ്യക്തിയാണ് എന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഇതുപോലെ മികച്ച സിനിമകൾ കൈരളിക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന്റെ കാവ്യ ഫിലിം കമ്പനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

                                     ഒരു പഴയ ഫിലിം ഓപ്പറേറ്ററുടെ മകനായതിനാൽ സിനിമകൾ പരമാവധി തിയറ്ററിൽ തന്നെ കാണുവാൻ ഞാൻ ശ്രമിക്കാറുണ്ട്. അച്ഛൻ പറഞ്ഞ് കേട്ട അറിവാണ്—അന്നൊക്കെ തിയറ്ററുകളുടെ എണ്ണം വളരെ കുറവാണ്. കൊല്ലം ജില്ലയിൽ അച്ഛൻ ജോലി ചെയ്ത പുനലൂർ രാംരാജ് അടക്കം നാലോ അഞ്ചോ കൊട്ടകകൾ മാത്രം. നൂറും നൂറ്റമ്പതും ദിവസം നിറഞ്ഞോടിയിരുന്ന സിനിമകൾ.  സൂപ്പർ താര സിനിമകളുടെ റിലീസ് ദിവസം തൃശൂർ പൂരത്തിന്റെ തിരക്കാണ്. പറഞ്ഞു വന്നത് കാലം മാറി . സിനിമ വീട്ടിലിരുന്ന് ഒറ്റിറ്റി യിലും കാണാവുന്ന സ്ഥിതി വന്നു. തിയറ്ററുകളുടെ എണ്ണം കൂടി. കഴിഞ്ഞ ദിവസം Newzealand ലുള്ള എന്റെ അനുജനും ഫാമിലി ആയി രേഖാചിത്രം കണ്ടു. അവിടെയും Shows Housefull ആണ്.  എത്ര ദിവസം ഓടി എന്നതിലുപരി എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറയുന്നതിലേക്ക് മലയാള സിനിമ വളർന്നു.  ഇന്ന് മലയാള സിനിമ ലോകമെമ്പാടും ഒരേ സമയം റിലീസ് ചെയ്യുന്നു.. ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ പോസിറ്റീവ് ആയ നല്ല കാര്യങ്ങളെ ഞാൻ എന്നും എന്റെ ബ്ലോഗിലൂടെ promote ചെയ്തിട്ടുണ്ട്. To read my other blog posts please visit my blog website  www.gforgenius.in . Thanks . Thanks Universe for pouring immense blessings upon us. ലോകാ സമസ്താ സുഖിനൌ ഭവന്തു.

ഹൃദയപൂർവ്വം  ഗിരീഷ് നമശിവായം, Your soulmate…. Whatsapp Number 9495239904 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts