3) The Secret of The Movie, Lucifer

ഇത് ലൂസിഫര്‍ മൂവി റിവ്യൂ അല്ല. മറിച്ച് ലൂസിഫര്‍ എന്ന സിനിമയില്‍ തിരക്കഥാകൃത്ത് മുരളിഗോപി ഒളിപ്പിച്ചുവെച്ച സാധാരണപ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് പിടികിട്ടാത്ത ചില രഹസ്യങ്ങളെ അനാവരണം ചെയ്യുന്ന ഒരു ലേഖനം ആണ്. ലൂസിഫര്‍ സിനിമ ഒരേസമയം ക്ലാസും മാസും ആണ്. തുടക്കം മുതലേ ശ്രദ്ധയോടെ കണ്ടില്ല എങ്കില്‍ തിരക്കഥാകൃത്ത് ഉദ്ദേശിച്ചത് പലതും പ്രേക്ഷകരിലേക്ക് എത്തില്ല.

ലൂസിഫര്‍ സിനിമ മലയാളികള്‍ ഒരു ആഘോഷമായി മാറ്റി കഴിഞ്ഞു.നല്ല മാസ് ആക്ഷന്‍ സിനിമ എന്ന രീതിയിലാണ് ഈ സിനിമ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഈ ഒരു തലത്തില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന ഒരു സിനിമയല്ല ലൂസിഫര്‍..

സിനിമ ഇറങ്ങുന്നതിനു മുമ്പുള്ള ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് സിനിമയുടെ കഥാതന്തു വിശദമാക്കിയിരുന്നു. സാധാരണ സിനിമാപ്രേക്ഷകര്‍ കാണാത്ത ഒരു തലം കൂടി ഈ സിനിമയ്ക്ക് ഉണ്ട്. ചിത്രത്തിന്റെ ആമുഖരംഗം നോക്കാം. വളരെ അസ്വസ്ഥനായ ഒരു ഇന്റര്‍ പോള്‍ ഓഫീസര്‍ പലരേഖകളും പരിശോധിക്കുന്നു അതില്‍ ഒന്നില്‍ Rothschild family  യെ കുറിച്ചുള്ള പരാമര്‍ശം കാണാം. ഒടുവില്‍ അബ്രഹാം ഖുറേഷി എന്ന് വിളിക്കപ്പെടുന്ന ഒരു illuminiati member ന്റെ അവ്യക്തമായ ചിത്രത്തിലൂടെ ആ വ്യക്തിയുടെ അസ്തിത്വം ഉറപ്പിക്കുന്നു.

ഈ രംഗം മനസിലാക്കാന്‍ രണ്ട് കാര്യങ്ങള്‍ അറിയണം. എന്താണ് illuminiati. ആരാണ് Rothschild family. ഇംഗ്ലീഷ് ത്രില്ലര്‍ സാഹിത്യങ്ങള്‍ ( Angels and Demons-Dan Brown etc) വായിച്ചവര്‍ക്ക് ഒരു പക്ഷേ ഈ പേര് സുപരിചിതമാകാം. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന 13 പുരാതന രാജകുടുംബങ്ങളെ ആണ് പൊതുവില്‍ illuminiati എന്ന് വിളിക്കുന്നത്. അത് ഇന്ന് വ്യാപിച്ച് പല മേഖലകളും സംഘടനകളും ആയി മാറി ലോകത്തെ തന്നെ നിയന്ത്രിക്കുന്നു എന്നത് വളരെ പ്രശസ്തമായ ഒരു conspiracy theory  ആണ്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകള്‍ ഉണ്ട്. ഇതില്‍ Rothschild family  പ്രധാനമായും സാമ്പത്തികമേഖലയെ നിയന്ത്രിക്കുന്നു.

ഇനി ഇന്ദ്രജിത്തിന്റെ ഗോവര്‍ധന്‍ എന്ന കഥാപാത്രം മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന രംഗത്തിലേക്ക് വരാം. എന്ത് കൊണ്ട് മോഹന്‍ലാലിന്റെ കഥാപാത്രത്തെ ലൂസിഫര്‍ എന്ന് വിളിച്ചു. സിനിമ മുഴുവന്‍ കണ്ടു കഴിഞ്ഞാലും gold smuggling  നെ പറ്റിയുള്ള ഒരു പരാമര്‍ശം ഒഴിച്ചുനിര്‍ത്തിയാല്‍ ലാലേട്ടന്റെ കഥാപാത്രത്തിന് മറ്റ് dark shades  ഒന്നും കാണാന്‍ സാധിക്കില്ല. എന്നിട്ടും എന്തുകൊണ്ട് ചെകുത്താന്‍ എന്ന വിശേഷണം. അത് കൃത്യമായി അറിയാന്‍ illuminiati പിന്തുടരുന്ന ആരാധനാരീതികളെ കുറിച്ച് അറിയണം. അവര്‍ ആരാധിക്കുന്നതും വിശ്വസിക്കുന്നതും ചെകുത്താനില്‍ മാത്രമാണ്. സാത്താന്റെ പ്രതീകമായി മൂങ്ങയെ ഇരുത്തി നരബലി ചെയ്യുന്നതുവരെ പോകുന്നു അവരുടെ ആരാധനാരീതികള്‍. സ്റ്റീഫന്റെ ഈ ബന്ധം വ്യക്തമായി അറിയുന്നതിനാലാണ് ചെകുത്താന്റെ പ്രതിനിധി എന്ന അര്‍ത്ഥത്തില്‍ ലൂസിഫര്‍ എന്ന് വിളിക്കപ്പെടുന്നത്. നന്‍മയും തിന്‍മയും തമ്മിലല്ല പോരാട്ടം തിന്‍മയും തിന്‍മയും തമ്മിലാണ് എന്ന് ലാലേട്ടന്റെ കഥാപാത്രം പറയുന്നുമുണ്ട്.

ഗോവര്‍ധന്റെ സംഭാഷണങ്ങളും സിനിമയുടെ അവസാനരംഗവും ഒക്കെ മുകളില്‍ പറഞ്ഞതിനെ ശരി വെക്കുന്നു. എന്നാല്‍ ഇതൊന്നും ശരിയ്ക്ക് മനസ്സിലാക്കാതെ സ്ഥിരം ക്ലീഷെ ഡോണ്‍ കഥാപാത്രം എന്ന് കരുതി സിനിമ കണ്ട് തിരിച്ചുവരുന്നവരാണ് അധികവും.
ഇനി എന്തായിരുന്നു ചെകുത്താന്റെ കളി എന്നുകൂടി നോക്കാം. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത് illuminiati  പ്രതിനിധിയായ സ്റ്റീഫന്റെ പണം തന്നെയായിരുന്നു എന്ന് സിനിമ കണ്ടു കഴിഞ്ഞാല്‍ മനസിലാക്കാം. അതിന് ശക്തമായ വെല്ലുവിളി ആയിരുന്നു ഡ്രഗ് മാഫിയ വഴി വന്നത്.അധികാരനിയന്ത്രണത്തിന് വേണ്ടി എന്തും ചെയ്യുന്ന illuminiati ക്ക് അത് വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. സ്റ്റീഫന്റെ കളികള്‍ തുടങ്ങുന്നത് അവിടെയാണ്. ബുദ്ധിപൂര്‍വ്വം അധികാരം തന്റെ നിയന്ത്രണത്തിലുള്ള ജതിന് നല്‍കുന്നതും മീഡിയയെ വലിയ തുക നല്‍കി വരുതിയിലാക്കുന്നതും ഉദാഹരണം. ഇതിലെല്ലാം illuminiati യുടെ ഇടപെടല്‍ കാണിക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന വിധത്തില്‍ നിര്‍വ്വഹിച്ചു എന്നതാണ് ചെകുത്താന്റെ തന്ത്രം.

പൃഥ്വിരാജ്-മുരളി ഗോപി ബ്രില്യന്‍സിന് ഒരിക്കല്‍കൂടി നമസ്‌കാരം. നിങ്ങളെ മനസിലാക്കാന്‍ കഴിയുന്ന പ്രേക്ഷകര്‍ ഇവിടെ ഉണ്ടാകട്ടെ. എട്ടുദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ലൂസിഫറിനെ സഹായിച്ചത് മോഹന്‍ലാല്‍ എന്ന നടനഇതിഹാസത്തിന്റെ സാന്നിധ്യം മാത്രമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കംപ്ലീറ്റ് ആക്ടറിലെ നടനെയും താരത്തേയും ഒരേപോലെ ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ പൃഥ്വിരാജിന് അഭിമാനിക്കാം. നന്നേ ചെറുപ്പത്തില്‍ സിനിമയില്‍ വന്ന് നൂറോളം സിനിമകള്‍ അഭിനയിച്ച അനുഭവസമ്പത്ത് പൃഥ്വിരാജിന്റെ സംവിധാനശൈലിയില്‍ തെളിഞ്ഞ് കാണാം. തീര്‍ച്ചയായും ഒരു നവാഗത സംവിധായകന്റെ സിനിമയാണെന്ന് സിനിമ കണ്ടാല്‍ പറയില്ല. ഛായാഗ്രഹണം, ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്, ആക്ഷന്‍ കോറിയോഗ്രാഫി തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും മികച്ചതായിരുന്നു.
പോ മോനേ ദിനേശാ, സവാരി ഗിരിഗിരി തുടങ്ങിയ തട്ടുപൊളിപ്പന്‍ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടെയാണ് സാധാരണ ഒരു മാസ് ചിത്രത്തില്‍ ലാലേട്ടനെ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ലൂസിഫറിലെ ഒരു ഡയലോഗ് കേള്‍ക്കുക– ” എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാന്‍ തുനിയുന്നവര്‍ ആരായാലും അവരുടെ മേല്‍ അശനിപാതം പോല്‍ ഞാന്‍ പ്രഹരമേല്‍പ്പിക്കും . എന്റെ പകയില്‍ നീറി ഒടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ രാജാവായിരുന്നു എന്ന് ഒരേ ഒരു രാജാവ് ” — ഈ ക്ലാസ് ഡയലോഗിന് നിറഞ്ഞ കയ്യടിയാണ് തിയറ്ററില്‍ ലഭിച്ചത്.

നമ്മുടെ കൊച്ചുകേരളത്തിലെ സിനിമാവ്യവസായത്തിന് കുറച്ച് നാള്‍ മുമ്പ് വരെ സ്വപ്നങ്ങള്‍ കാണുന്നതിന് അതിരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുലിമുരുകന്റെ ചുവടുപിടിച്ച് ലൂസിഫറും ലോകവിപണി കീഴടക്കുന്നു എന്നത് അഭിമാനകരമാണ്. പുറത്ത് വരുന്ന കണക്കുകള്‍ സത്യമാണെങ്കില്‍ ലൂസിഫറിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് കേരളത്തിന് പുറത്തുനിന്നാണ്. ന്യൂസിലാന്‍ഡിലുള്ള എന്റെ അനുജന്‍ അവിടെ സിനിമ കണ്ടപ്പോഴും ഹൗസ് ഫുള്‍ ഷോ ആയിരുന്നു. ഇന്ന് പ്രേക്ഷകര്‍ ടോറന്റിലൂടെയും ടെലഗ്രാമിലൂടെയും ഡൗണ്‍ലോഡ് ചെയ്ത് പടം കാണുന്ന കാലമാണ്. ചെറിയ സിനിമകള്‍ പോലും ലോകവ്യാപകമായി മാര്‍ക്കറ്റ് ചെയ്യപ്പെട്ടാല്‍ മാത്രമേ ഇനി മലയാളസിനിമാവ്യവസായത്തിന് ഭാവിയുള്ളൂ എന്നാണ് എന്റെ വിലയിരുത്തല്‍.

സിനിമ സ്വപ്നം കാണുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിജയമാണ് ലൂസിഫറിന്റേത്. സിനിമ ഡിജിറ്റല്‍ ആയതുകൊണ്ടും കൂണുപോലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എമ്പാടും മുളച്ചുപൊങ്ങിയതുകൊണ്ടും കേരളത്തില്‍ ഒരു വര്‍ഷം നിര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഗുണനിലവാരം കുറയുകയും ചെയ്തു. പകുതി സിനിമകള്‍ക്കും പബ്ലിസിറ്റിക്ക് മുടക്കുന്ന തുക പോലും തിയറ്ററില്‍ നിന്നും കിട്ടുന്നില്ല എന്നത് ഒരു ദുഖസത്യമാണ്. എന്റെ അഭിപ്രായത്തില്‍ ഒരു സബ്ജക്ട് കിട്ടിയാല്‍ ഉടനെ അതും വെച്ച് സിനിമ പിടിക്കാന്‍ ഇറങ്ങാതെ അതിനെ മനസില്‍ ഇട്ട് വളര്‍ത്തിയെടുത്ത് പറ്റിയ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കണം. അടുത്ത കാലത്ത് വാരിക്കുഴിയിലെ കൊലപാതകം എന്ന ഒരു മൂവി കണ്ടു. ഇഷ്ടപ്പെട്ടു നല്ല ഒരു സബ്ജക്ടാണ്. ഞാന്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ കാത്തിരിക്കാന്‍ അല്‍പം ക്ഷമ കാണിച്ചിരുന്നുവെങ്കില്‍ എക്കാലവും ഓര്‍ത്തതിരിക്കുവാന്‍ കഴിയുന്ന ഒരു സിനിമയായി അത് മാറിയേനേ. എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞാല്‍ ഞാന്‍ എഴുതിയ സിനിമകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഞാന്‍ ഭാവനയില്‍ കണ്ടതുപോലെയുളള സിനിമയാക്കി മാറ്റുന്നതിനു വേണ്ടി എത്ര വര്‍ഷം വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാണ്.
എന്റെ ലക്ഷ്യം സിനിമയാണ്. മലയാള സിനിമയില്‍ തിരക്കഥാകൃത്തായും സംവിധായനായും പേരും പ്രശസ്തിയും നേടുന്ന കാലത്തെ ഞാന്‍ നിത്യവും സ്വപ്നം കാണുന്നു. അതിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്യുന്നു. ഞാന്‍ തിരുവനന്തപുരം കേരള ഫിലിം അക്കാദമിയില്‍ നിന്നും ഫിലിം ഡയറക്ഷന്‍ ആന്റ് സ്‌ക്രിപ്റ്റ് റൈറ്റിങില്‍ ഡിപ്ലോമ നേടി. അങ്ങനെ ആര്‍ജിച്ചെടുത്ത അറിവ് ഉപയോഗിച്ച് മൂന്ന് തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഭഗവത് ഗീതയിലെ ഒരു ആശയത്തില്‍ നിന്നായിരുന്നു ഞാന്‍ ആദ്യം എഴുതിയ തിരക്കഥയായ അഹം ബ്രഹ്മാസ്മി രൂപപ്പെടുന്നത്. ഞാന്‍ തന്നെയാണ് ബ്രഹ്മം അഥവാ ഈശ്വരന്‍ എന്നാണ് ആ ടൈറ്റിലിന്റെ അര്‍ത്ഥം. 

എന്റെ സിനിമാപ്രവേശം സുഗമമാക്കി മാറ്റുക എന്നതാണ് ജി ഫോര്‍ ജീനിയസ് എന്ന ഈ ബ്ലോഗിന്റെ പ്രധാന ലക്ഷ്യം. എല്ലാ മാസവും ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്. സിനിമ, സാഹിത്യം, ചെറുകഥകള്‍, ശുഭചിന്തകള്‍, മതാതീതമായ ആത്മീയത തുടങ്ങിയ വിഷയങ്ങളിലുള്ള പോസ്റ്റുകള്‍ എല്ലാ മാസവും ഉണ്ടാകും. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതാണ് എന്റെ ആപ്തവാക്യം. എന്നെ വായിക്കുന്ന എന്റെ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന മാത്രം. നിങ്ങള്‍ക്ക് ഇതിലെ പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ ഷെയര്‍ ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി എത്തിക്കുക. 

സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 മാർച്ച് 25 )

അഹം ബ്രഹ്മാസ്മിക്കുവേണ്ടി എന്റെ സുഹൃത്തും അഭ്യുദയകാംഷിയുമായ ദീപക് ഡിസൈന്‍ ചെയ്ത ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഇതാ

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts