നമുക്ക് വലിയ സ്വപ്നങ്ങള്‍ കാണാം . എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാവുന്നവര്‍ക്ക് ലോകം വഴിയൊരുക്കി കൊടുക്കും. എന്റെ ഈ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ നിങ്ങള്‍ കാണുന്ന വാചകങ്ങള്‍ ആണ്. ഈ വാക്കുകള്‍ക്ക് വളരെ വലിയ ഒരു അര്‍ത്ഥവ്യാപ്തി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ വിധി അല്ലെങ്കില്‍ ഭാഗ്യം എന്നൊന്ന് ഇല്ല. ജ്യോതിഷം ഒരു കപട ശാസ്ത്രമാണ്. എന്നിട്ടും ജ്യോതിഷം എങ്ങനെ ഫലിക്കുന്നു എന്നതിനെ പറ്റി ഒരുപാട് പറയാനുണ്ട്. അതുകൊണ്ട് ആ വിഷയത്തില്‍ ആധികാരികമായ ഒരു പോസ്റ്റ് അടുത്ത മാസം തീര്‍ച്ചയായും ഉള്‍പ്പെടുത്തുന്നതാണ്.
മനസില്‍ സ്ഥിരമായി നില്‍ക്കുന്ന ചിന്തകളാണ് യാഥാര്‍ത്ഥ്യമാകുക. ഒരാള്‍ എന്താണോ എപ്പോഴും ചിന്തിക്കുന്നത് അതാണ് അയാള്‍ ആയിത്തീരുക. ഉയരാനുള്ള ചിന്തയാണെങ്കിലോ. ഉയരാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ് തേടും മനസിന്റെ അപാരമായ കഴിവുകള്‍ ഉപയോഗിച്ച് നിങ്ങളെ വലുതാക്കും.
തീവ്രമായ ആഗ്രഹവും വ്യക്തമായ ജീവിതലക്ഷ്യവും വിശ്വാസവും സ്ഥിരോത്സാഹത്തിനുള്ള മാനസിക തയ്യാറെടുപ്പും പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ച് മുന്നേറാനുള്ള മനസ്സിന്റെ തീരുമാനവുമാണ് ഒരാളെ ആത്യന്തികമായി വിജയത്തിലേക്ക് എത്തിക്കുക.
പക്ഷേ പലര്‍ക്കും നിഷേധാത്മക ചിന്തകളാണ് ഉള്ളത്. ഇതൊക്കെ ചുമ്മാ പറയുന്നതാണ് വിധിച്ചതേ വരൂ, കൊതിച്ചത് വരില്ല എന്നൊക്കെയാണ് അവരുടെ ചിന്ത. നടക്കാത്ത കാര്യങ്ങളെ പറ്റി എല്ലാവരും ബോധവാന്‍മാരാണ്.
എന്നാല്‍ ഞാന്‍ എല്ലായ്‌പോഴും ഒരു അദ്ഭുതം പ്രതീക്ഷിക്കുന്നു.
നമ്മുടെ ഉപബോധമനസിന് കാലബോധമില്ല. അതായത് കാര്യങ്ങളെ നടന്ന് കഴിഞ്ഞതായി മനസിനെ വിശ്വസിപ്പിക്കാന്‍ കഴിയിക്കുന്നതിലാണ് വിജയം ഇരിക്കുന്നത്. പൃഥ്വിരാജിനെ അഹം ബ്രഹ്മാസ്മി എന്ന എന്റെ സ്വപ്ന പദ്ധതി ആയ തിരക്കഥ വായിച്ചു കേള്‍പ്പിക്കുന്നതായി ഒരു നൂറ് തവണ എങ്കിലും ഞാന്‍ വിഷ്വലൈസ് ചെയ്ത് കഴിഞ്ഞു. ശരിക്കും രാജുവിനെ കാണുമ്പോള്‍ സംഭവിക്കുന്നത് ഞാന്‍ നേരത്തേ സൃഷ്ടിച്ചു വെച്ച ന്യൂറോ പാത്ത് വേയുടെ റീക്രിയേഷന്‍ ആയിരിക്കും. രാജുവിന്റെ പ്രതികരണങ്ങള്‍ പോലും എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിയും. ഈസ് ഇറ്റ് പോസിബിള്‍ എന്ന് അദ്ഭുതപ്പെടുന്നവര്‍ ഉണ്ടാകാം. ചെറുതും വലുതും ആയി ഒരു ഇരുപതിലേറെ തവണ എന്റെ മുപ്പത്തഞ്ച് വയസ് വരെ ഉള്ള ഈ ചെറിയ ജീവിതത്തില്‍ തെളിയിച്ച തിയറിയാണ്.
ഞാന്‍ ചാരത്തില്‍ നിന്നും ഉയിര്‍ കൊണ്ട ഫിനിക്‌സ് പക്ഷിയാണ്. ജീവിതത്തില്‍ ആത്മഹത്യയെ പറ്റി പോലും ചിന്തിച്ചിട്ടുണ്ട്. പരിമിതികളോട് പടവെട്ടിയാണ് ഇവിടെ വരെ വന്നത്. മനസ് കൊണ്ട് ഞാന്‍ വിചാരിച്ചതെല്ലാം നൂറ് ശതമാനവും നേടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയും ആഗ്രഹിച്ചപ്പോഴെല്ലാം ജോലി മാറാനും എല്ലാം സാധിച്ചിട്ടുണ്ട്. ആ ഞാനാണ് പറയുന്നത് ഐ ആള്‍വെയിസ് എക്‌സ്‌പെക്റ്റ് എ വണ്ടര്‍. ഞാന്‍ എല്ലായ്‌പോഴും ഒരു മഹാത്ഭുതത്തെ പ്രതീക്ഷിക്കുന്നു.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

