നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദി നമ്മള്‍ തന്നെയാണ്. ഇത് ഞാന്‍ ആര്‍ട്ട് ഓഫ് ലിവിങില്‍ നിന്നും പഠിച്ച വലിയ ഒരു പാഠമാണ്. ഒരേ വീട്ടില്‍ തന്നെ ഒരു കട്ടിലിന്റെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന രണ്ട് വ്യക്തികളുടെ (ദമ്പതികള്‍ എന്ന് തന്നെയാണ് വിവക്ഷ) കാര്യം എടുത്ത് നോക്കുക. ഒരാള്‍ സന്തോഷത്തിന്റെ പാരമ്യത്തില്‍ ആണെങ്കില്‍ അപരന്‍/ അപര വിഷാദത്തിന്റെ ആഴങ്ങളില്‍ മുങ്ങാംകുഴിയിട്ട് മുത്തും പവിഴവും പെറുക്കുകയാവും. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ. നമ്മുടെ സന്തോഷത്തിന് ഹേതുവായി മാറുന്നത് നമ്മുടെ നിയന്ത്രണത്തിനും അപ്പുറമുള്ള കാര്യങ്ങളാണെങ്കില്‍ നാം സന്തോഷിക്കാനുള്ള സാധ്യതകളും കുറഞ്ഞിരിക്കും
Oരാള്‍ സന്തോഷവാനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ കഴിയുന്ന ഏക വ്യക്തി അയാള്‍ തന്നെയാണ് എന്ന് പറയാം. എന്നെ സംബന്ധിച്ചടത്തോളം പറഞ്ഞാല്‍ ഏത് ചുറ്റുപാടിലും ഏത് സന്ദര്‍ഭത്തിലും സന്തോഷമായിട്ടിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ മറ്റൊരാളിനേയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കില്‍ ഞാന്‍ ആകെ വിഷമത്തിലായേനേ.
ജീവിതത്തില്‍ എല്ലാം മാറിക്കൊണ്ടിരിക്കും. ചുറ്റും കാണുന്ന മനുഷ്യര്‍, ധനം, കാലാവസ്ഥ, എന്റെ മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, സുഖം, അസുഖം, മാനസികവും ശാരീരികവുമായ ആരോഗ്യം. എല്ലാം മാറിക്കൊണ്ടേയിരിക്കും
ഇതില്‍ എന്തൊക്കെ മാറിയാലും ഞാന്‍ ഹാപ്പി ആയിട്ടിരിക്കും. പണം ഉണ്ടെങ്കിലും ഹാപ്പി ഇല്ലെങ്കിലും ഹാപ്പി. കല്യാണം കഴിയും മുമ്പ് കുറച്ച് കൂടി സ്വാതന്ത്യം ഉണ്ടായിരുന്നു അന്നും ഹാപ്പിയാണ്. ഇന്ന് കല്യാണം കഴിഞ്ഞപ്പോള്‍ എന്റെ പ്രിയതമയുടെ കരുതലിന്റെ തണലില്‍ ഞാന്‍ മുമ്പത്തേക്കാള്‍ വളരെ ഹാപ്പിയാണ്
ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നതും എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും എന്റെ ജീവിതം മറ്റുള്ളവരെക്കാള്‍ മെച്ചമായതു കൊണ്ടോ സുഗമമായതു കൊണ്ടോ അല്ല. മറിച്ച് ഒരു വ്യക്തി എന്ന നിലയില്‍ സന്തോഷമായിട്ടിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചത് കൊണ്ടാണ്. അതുകൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കുന്ന ചുമതല മറ്റാര്‍ക്കും നല്‍കാതിരിക്കുക.
ഏത് ചുറ്റുപാടിലും ഏത് സാഹചര്യത്തിലും ഞാന്‍ സന്തോഷത്തോടെ ഇരിക്കും എന്ന് തീരുമാനിച്ചാല്‍ നിങ്ങളെ വിഷമിപ്പിക്കാന്‍ ഒന്നിനും ഒരാള്‍ക്കും സാധ്യമല്ല.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 ഏപ്രിൽ 5 )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

