Category Archives: My Blogs

8) നമുക്ക് അഭിനന്ദിക്കാന്‍ പഠിക്കാം

എന്ത് കിട്ടിയാലും തൃപ്തമാകാത്ത അഭിനന്ദിക്കാന്‍ പിശുക്ക് കാട്ടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇത് ഞാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. കഥ വായിച്ചിട്ട് നമ്മുടെ ശ്രമത്തെ മാനിച്ചെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും വേണ്ടില്ല ഒരു കമന്റോ മറ്റോ എഴുതുന്നത് ഒരു മഹാ അപരാധം പോലെയാണ് പലരും കരുതുന്നത്. ഇടയ്ക്ക് കുറച്ച് മരുപ്പച്ചകള്‍ കാണുന്നുണ്ട് എന്നത് … Continue reading

Posted in My Blogs | Comments Off on 8) നമുക്ക് അഭിനന്ദിക്കാന്‍ പഠിക്കാം

7) CHARITY BEGINS AT HOME

ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരിച്ച ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. അയാള്‍ ദൈവത്തോട് താന്‍ എന്താണ് ദാരിദ്യത്തില്‍ ജീവിച്ചത് എന്നാരാഞ്ഞു. ദൈവത്തിന്റെ മറുപടി അയാളെ ആശ്ചര്യപ്പെടുത്തി.ഒന്നും ദാനം ചെയ്യാതെ ജീവിച്ചതു കൊണ്ടാണ് അയാള്‍ ദാരിദ്ര്യത്തില്‍ ആണ്ടുപോയത് എന്ന് ദൈവം മറുപടി പറഞ്ഞു. ദരിദ്രനായ തന്റെ പക്കല്‍ ദാനം ചെയ്യാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ദരിദ്രന്‍ മൊഴിഞ്ഞു … Continue reading

Posted in My Blogs | Comments Off on 7) CHARITY BEGINS AT HOME

6) FIND YOUR OWN HAPPINESS

നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദി നമ്മള്‍ തന്നെയാണ്. ഇത് ഞാന്‍ ആര്‍ട്ട് ഓഫ് ലിവിങില്‍ നിന്നും പഠിച്ച വലിയ ഒരു പാഠമാണ്. ഒരേ വീട്ടില്‍ തന്നെ ഒരു കട്ടിലിന്റെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന രണ്ട് വ്യക്തികളുടെ (ദമ്പതികള്‍ എന്ന് തന്നെയാണ് വിവക്ഷ) കാര്യം എടുത്ത് നോക്കുക. ഒരാള്‍ സന്തോഷത്തിന്റെ പാരമ്യത്തില്‍ ആണെങ്കില്‍ അപരന്‍/ അപര വിഷാദത്തിന്റെ ആഴങ്ങളില്‍ … Continue reading

Posted in My Blogs | Comments Off on 6) FIND YOUR OWN HAPPINESS

5) THE POWER OF FRIENDSHIP

മൈന്റ് പവര്‍ ട്രെയിനിങുകളില്‍ സാധാരണ പറയാറുണ്ട് നിങ്ങളുടെ പത്ത് സുഹൃത്തുക്കളുടെ പേരു പറയൂ, നിങ്ങള്‍ എങ്ങനെ ഉള്ളവനാണെന്ന് ഞാന്‍ പറയാം. അല്ലെങ്കില്‍ നിങ്ങളുടെ പത്ത് സുഹൃത്തുക്കളുടെ വരുമാനം പറയൂ, അതിന്റെ ശരാശരി തന്നെയായിരിക്കും നിങ്ങളുടെ വരുമാനം. എന്റെ അനുഭവത്തില്‍ ഈ തിയറി വളരെ ശരിയാണ്. കുറച്ച് ക്വാളിറ്റി സുഹൃത്തുക്കള്‍ വേണം എന്ന ആഗ്രഹത്തെ മുന്‍ നിര്‍ത്തിയാണ് … Continue reading

Posted in My Blogs | Comments Off on 5) THE POWER OF FRIENDSHIP

4) IS MEDIA RIGHT OR WRONG

ഇന്ന് മാധ്യമ സ്വാതന്ത്യത്തെ പറ്റി വാതോരാതെ ചര്‍ച്ച ചെയ്യുന്ന സമയമാണെല്ലോ. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അത് പത്രമായാലും ചാനലായാലും വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിഷ്പക്ഷമായിട്ടാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്ത് ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്. പത്മശ്രീ മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ പോലീസ് സഹായത്തോടെ വരി നില്‍ക്കാതെ … Continue reading

Posted in My Blogs | Comments Off on 4) IS MEDIA RIGHT OR WRONG

3) The Secret of The Movie, Lucifer

ഇത് ലൂസിഫര്‍ മൂവി റിവ്യൂ അല്ല. മറിച്ച് ലൂസിഫര്‍ എന്ന സിനിമയില്‍ തിരക്കഥാകൃത്ത് മുരളിഗോപി ഒളിപ്പിച്ചുവെച്ച സാധാരണപ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് പിടികിട്ടാത്ത ചില രഹസ്യങ്ങളെ അനാവരണം ചെയ്യുന്ന ഒരു ലേഖനം ആണ്. ലൂസിഫര്‍ സിനിമ ഒരേസമയം ക്ലാസും മാസും ആണ്. തുടക്കം മുതലേ ശ്രദ്ധയോടെ കണ്ടില്ല എങ്കില്‍ തിരക്കഥാകൃത്ത് ഉദ്ദേശിച്ചത് പലതും പ്രേക്ഷകരിലേക്ക് എത്തില്ല. ലൂസിഫര്‍ … Continue reading

Posted in My Blogs | Comments Off on 3) The Secret of The Movie, Lucifer

2) ചെറുകഥ – തോട്ടിയുടെ മകൻ

തോട്ടിയുടെ മകന്‍ ചെറുകഥ നേരം പരപരാന്ന് വെളുത്തു വരുന്നതേ ഉള്ളൂ. കിഴക്ക് സൂര്യന്‍ ഉദിച്ചുവരുന്നു. അപ്പുക്കുട്ടന്‍ അതിരാവിലെ ഉണര്‍ന്നു. അമ്മ ഉണരും മുമ്പേ തന്നെ പൊളിഞ്ഞുതുടങ്ങിയ ഓലക്കീറിലൂടെ അവന്‍ മുകളിലേക്ക് നോക്കി. പ്രകാശത്തിന്റെ ചീളുകള്‍ വീണുതുടങ്ങിയിരിക്കുന്നു. അമ്മ നല്ല ഉറക്കത്തിലാണ്. അമ്മയുടെ ഒരൊറക്കം അവന് അമ്മയോട് ദേഷ്യം തോന്നി. ഇന്ന് സദ്യ കഴിക്കാന്‍ പോകേണ്ടതെല്ലേ. അപ്പു … Continue reading

Posted in My Blogs | Comments Off on 2) ചെറുകഥ – തോട്ടിയുടെ മകൻ

1) The Art Of Living

ഞാന്‍ ജീവിക്കാന്‍ പഠിച്ച കഥ ( വിദൂരഭാവിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മഴയോര്‍മ്മകള്‍ എന്ന എന്റെ ആത്മകഥയില്‍ നിന്നും ഒരേട് ) ആറ്റിങ്ങല്‍ പോളിടെക്‌നിക്കിലെ പഠനം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ വിഷമിച്ച് തെക്കുവടക്ക് നടക്കുന്ന കാലം. ഞാന്‍ പോളിയില്‍ പതിവായി പോയി വരുന്ന കളമച്ചല്‍ വഴി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വെച്ച് പരിചയപ്പെട്ട സുരേന്ദ്രന്‍ ചേട്ടന്‍ ഒരു … Continue reading

Posted in My Blogs | Comments Off on 1) The Art Of Living